NATIONAL
ഹാഥ്രസിലേക്ക് പോയ മലപ്പുറം സ്വദേശി ഉള്‍പ്പെടെ നാല് പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ഡല്‍ഹി : ദളിത് പെണ്‍കുട്ടി കൂട്ടബലാല്‍സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ഉത്തര്‍പ്രദേശിലെ ഹാഥ്രസിലേക്ക് പോയ നാലുപേര്‍ പൊലീസ് പിടിയില്‍. യു പി പൊലീസിന്റെ പിടിയിലായവരില്‍ ഒരാള്‍ മലപ്പുറം സ്വദേശിയാണ്. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പ്രവര്‍ത്തകരാണ് അറസ്റ്റിലായി
മഥുരയിലെ മത് ടോള്‍ പ്ലാസയില്‍ വെച്ചാണ് ഇവരെ പിടികൂടിയത്. സംശയകരമായ ബന്ധങ്ങളുള്ള ചിലര്‍ ഡല്‍ഹിയില്‍ നിന്നും ഹാഥ്രസിലേക്ക് പുറപ്പെട്ടിട്ടുണ്ടെന്ന് പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ നടത്തിയ വാഹന പരിശോധനയിലാണ് ഇവര്‍ കുടുങ്ങിയത്.
മുസഫര്‍ നഗര്‍ സ്വദേശി ആതിഖ് ഉര്‍ റഹ്മാന്‍, മലപ്പുറം സ്വദേശി സിദ്ധിഖ്, ബറിയാച്ച് സ്വദേശി മസൂദ് അഹമ്മദ്, റാംപൂര്‍ സ്വദേശി ആലം എന്നിവരാണ് പിടിയിലായത്. ഇവരുടെ മൊബൈല്‍ ഫോണുകള്‍, ലാപ്ടോപ്പ്, ലഘുലേഖകള്‍ തുടങ്ങിയവ പിടിച്ചെടുത്തു.
പിടിച്ചെടുത്ത ലഘുലേഖകള്‍ സാമുദായിക അന്തരീക്ഷം തകര്‍ക്കാന്‍ കഴിയുന്നതാണെന്ന് പൊലീസ് പറയുന്നു. മൗലികവാദ ഗ്രൂപ്പായ പോപ്പുലര്‍ ഫ്രണ്ടുമായും കാംപസ് ഫ്രണ്ടുമായും ഇവര്‍ക്ക് അടുത്ത ബന്ധമുണ്ടെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായതായി പൊലീസ് സൂചിപ്പിക്കുന്നു. പോപ്പുലര്‍ ഫ്രണ്ടിനെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നേരത്തെ നിരോധിച്ചതാണ്. ഗുഢാലോചനയുടെ ഭാഗമായാണ് ഇവര്‍ യു.പിയിലെത്തിയതെന്നാണ് പോലീസ് അന്വേഷണത്തില്‍ വ്യക്തമായത.്