Crime
ഹഥ്രാസ് കൊലപാതകം: പ്രത്യേക അന്വേഷണ സംഘം കൃത്യം നടന്ന സ്ഥലം സന്ദര്‍ശിച്ചു

ഹഥ്രാസ്: ഹഥ്രാസില്‍ ദളിത് യുവതിയെ കൂട്ടബലാല്‍സംഗം ചെയ്യുകയും ക്രൂരമായി പീഡിപ്പിക്കുകയും ചെയ്ത സ്ഥലം പ്രത്യേക അന്വേഷണ സംഘം സന്ദര്‍ശിച്ചു. പീഡനത്തിനിരയായ യുവതി കഴിഞ്ഞദിവസമാണ് മരണമടഞ്ഞത്. മൃതദേഹം പോലീസ് തിടുക്കത്തില്‍ ദഹിപ്പിച്ച് തെളിവുകള്‍ നശിപ്പിക്കാനാണ് ശ്രമിച്ചത്.
യു.പി ആഭ്യന്തര സെക്രട്ടറി ഭഗവാന്‍ സ്വരൂപ്, ഡിഐജി ചന്ദ്രപ്രകാശ്, ഐ.പി.എസ് ഓഫീസര്‍ പൂനം എന്നിവരടങ്ങുന്ന സംഘമാണ് സംഭവസ്ഥലം സന്ദര്‍ശിച്ചത്. ഇരുപതുകാരിയായ യുവതി ആക്രമിക്കപ്പെട്ട് 11 ദിവസം കഴിഞ്ഞാണ് തെളിവിനാവശ്യമായ സാമ്പിളുകള്‍ എടുക്കുന്നത്. സപ്റ്റംബര്‍ പതിനാലിനാണ് യുവതിയുടെ ഗ്രാമത്തിലെ തന്നെ ഉയര്‍ന്ന സമുദായത്തില്‍പെട്ട നാലുയുവാക്കള്‍ യുവതിയെ പീഡിപ്പിക്കുന്നത്. പോലീസ് ഇത്തരമൊരു സംഭവമേ നടന്നിട്ടില്ലെന്നായിരുന്നു പ്രതികരിച്ചത്. സംഭവം നടന്നശേഷം തെളിവുകള്‍ മുഴുവന്‍ ഇല്ലാതാക്കാനുള്ള ഉത്തര്‍പ്രദേശ് പോലീസിന്റെ ശ്രമം രാജ്യമാകൈ വന്‍ പ്രതിഷേധത്തിനാണ് വഴിവെച്ചത്.
ഹഥ്രാസിലെ പെണ്‍കുട്ടിയുടെ വീട്ടിലെക്ക് പോകാന്‍ പോലീസ് ആരെയും അനുവദിക്കാതിരുന്നതും വന്‍ പ്രതിഷേധം ക്ഷണിച്ചുവരുത്തി. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും നടത്തിയ പ്രതിഷേധവും ശ്രദ്ധയായി. പെണ്‍കുട്ടിയുടെ വീട്ടില്‍ പോലീസിന്റെ പ്രതിരോധമെല്ലാം മറികടന്ന് എത്തിയ രാഹുലും പ്രിയങ്കയും നീതികിട്ടുംവരെയുള്ള കുടുംബത്തിന്റെ പോരാട്ടത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു