Connect with us

Crime

ഡി വൈ എഫ് ഐ വനിതാ നേതാവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

Published

on


. ഡി വൈ എഫ് ഐ വനിതാ നേതാവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

പാലക്കാട്: ചിറ്റിലഞ്ചേരി കൊന്നല്ലൂരിൽ. ഡി വൈ എഫ് ഐ യൂണിറ്റ് സെക്രട്ടിയായിരുന്ന  ഇരുപത്തിനാലുകാരിയെ യുവാവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. കോന്നല്ലൂർ സ്വദേശി സൂര്യപ്രിയയാണ് കൊല്ലപ്പെട്ടത്. കൃത്യം നടത്തിയ ശേഷം അഞ്ചുമൂർത്തിമംഗലം അണക്കപ്പാറ സ്വദേശി സുജീഷ് ആലത്തൂർ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ഇന്ന് രാവിലെയാണ് സംഭവം.സ്വന്തം വീട്ടിൽത്തന്നെയാണ് സൂര്യപ്രിയയെ മരിച്ചനിലയിൽ കണ്ടെത്തിയത്. കൃത്യം നടത്തിയ ശേഷം സ്റ്റേഷനിലെത്തി സൂര്യപ്രിയയെ താൻ കൊലപ്പെടുത്തിയെന്ന് പ്രതി കുറ്റസമ്മതം നടത്തിയെന്ന് പൊലീസ് അറിയിച്ചു.സൂര്യപ്രിയയും സുജീഷും ദീർഘനാളുകളായി പ്രണയത്തിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇരുവരും തമ്മിൽ ചില തർക്കങ്ങളുണ്ടായെന്നും ഇതായിരിക്കാം കൃത്യം നടത്താൻ കാരണമെന്നുമാണ് സൂചന.

Continue Reading