Crime
ആരോഗ്യമന്ത്രിക്കെതിരെ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു

കാസര്‍കോട്: ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരെ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. ആരോഗ്യമേഖലയില്‍ കാസര്‍കോട് ജില്ലയെ അവഗണിക്കുന്നതില്‍ പ്രതിഷേധിച്ചായിരുന്നു കരിങ്കൊടി പ്രതിഷേധം. പുത്തൂരിലെ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ പോകുകയായിരുന്നു മന്ത്രി.
പ്രതിഷേധിച്ച യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവരെ കാസര്‍കോട് പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. കാസര്‍കോട് മെഡിക്കല്‍ കോളജിന്റെ നിര്‍മാണം 10 വര്‍ഷമായിട്ടും പൂര്‍ത്തിയായിട്ടില്ല.
കാസര്‍കോട് മെഡിക്കല്‍ കോളജിനൊപ്പം പ്രഖ്യാപിച്ച ഇടുക്കി മെഡിക്കല്‍ കോളജില്‍ ഈ വര്‍ഷം തന്നെ അധ്യായനം തുടങ്ങും. മാത്രമല്ല, കാസര്‍കോട് ജില്ലാ ആശുപത്രിയിലെ കാത്ത് ലാബ് ഉദ്ഘാടനം കഴിഞ്ഞിട്ടും തുറന്നുകൊടുത്തിട്ടില്ല. ഇതൊക്കെ ചൂണ്ടിക്കാണിച്ചായിരുന്നു യൂത്ത് ലീഗ് പ്രവര്‍ത്തകരുടെ പ്രതിഷേധം.