Connect with us

International

2500 വര്‍ഷം പഴക്കമുള്ള മമ്മി പുറത്തെടുത്തു

Published

on


ഈജിപ്ത്; ഈജിപ്തില്‍ 2500 വര്‍ഷം പഴക്കമുള്ള മമ്മി പുറത്തെടുത്തു. കഴിഞ്ഞവര്‍ഷം സഖാറയില്‍ നിന്ന് കണ്ടെത്തിയ മമ്മിയാണ് പൊതുജനസമക്ഷം പുരാവസ്തു ഗവേഷകര്‍ തുറന്നത്.

മരംകൊണ്ടുണ്ടാക്കിയ ശവപ്പെട്ടി മൃതദേഹം കേടുകൂടാതിരിക്കാനുള്ള സംവിധാനത്തോടെയുള്ളതാണെന്ന് പുരാവസ്തു ഗവേഷകര്‍ പറഞ്ഞു. സഖാറയിലെ മൃതദേഹം അടക്കം ചെയ്യുന്ന പുരാതനമായ ഗ്രൗണ്ടില്‍ നടത്തിയ ഖനനത്തില്‍ 59 മരപ്പെട്ടികളാണ് കണ്ടെത്തിയത്. പുരോഹിതന്മാരുടെ മൃതദേഹമാണ് ഇവയെല്ലാമെന്നും ഈജിപ്തിലെ ടൂറിസം മന്ത്രാലയം പറഞ്ഞു.
ശനിയാഴ്ചയാണ് 2500 വര്‍ഷം മുമ്പത്തെ ശവപ്പെട്ടി തുറക്കുന്നത്. തുണികൊണ്ട് ഭദ്രമായി പൊതിഞ്ഞുസൂക്ഷിച്ച മമ്മിയുടെ വീഡിയം ടൂറിസം മന്ത്രാലയം പുറത്തുവിട്ടത് വൈറലുമായി

Continue Reading