Crime
സോളാര്‍ പീഡന കേസിൽ ഹൈബി ഈഡന് ആശ്വാസം . തെളിവില്ലെന്ന് സിബിഐ

സോളാര്‍ പീഡന കേസിൽ ഹൈബി ഈഡന് ആശ്വാസം . തെളിവില്ലെന്ന്
സിബിഐ
കൊച്ചി: ഹൈബി ഈഡന്‍ എംപിക്കെതിരായ സോളാര്‍ പീഡന കേസ് അവസാനിപ്പിക്കുന്നു. കേസില്‍ ഹൈബിന്‍ ഈഡന്‍ എംപിക്ക് എതിരെ തെളിവില്ലെന്ന് സിബിഐ. എംഎല്‍എ ഹോസ്റ്റലില്‍ വെച്ച് പീഡിപ്പിച്ചു എന്നായിരുന്നു പരാതി. എന്നാല്‍ ഇതില്‍ തെളിവ് നല്‍കാന്‍ പരാതിക്കാരിക്ക് കഴിഞ്ഞില്ല എന്ന് പറഞ്ഞാണ് സിബിഐ കേസ് അവസാനിപ്പിക്കുന്നത്.
പരാതിയില്‍ അന്വേഷണ സംഘം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പരാതിക്കാരിയുടെ മൊഴിയില്‍ വൈരുദ്ധ്യമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സംസ്ഥാന സര്‍ക്കാരാണ് കേസ് സിബിഐക്ക് കൈമാറിയത്.ഇതുമായി ബന്ധപ്പെട്ട് സിബിഐ സംഘം ആറ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതില്‍ ആദ്യത്തെ കേസിന്റെ അന്വേഷണ റിപ്പോര്‍ട്ടാണ് കോടതിയില്‍ സമര്‍പ്പിച്ചത്.