International
2020 ലെ ഭൗതിക ശാസ്ത്ര നോബേൽ പ്രഖ്യാപിച്ചു

സ്വീഡൻ: 2020ലെ ഭൗതിക ശാസ്ത്ര നോബേൽ പ്രഖ്യാപിച്ചു. ബ്രിട്ടീഷ് ശാസ്ത്രജ്ഞനായ റോജർ പെൻറോസിനും ജർമ്മൻ ജ്യോതിശ്ശാസ്ത്രജ്ഞന്‍ റെയ്ൻഹാർഡ് ഗെൻസൽ, അമേരിക്കൻ ജ്യോതിശ്ശാസ്ത്രജ്ഞ ആൻഡ്രിയ ഗേസ് എന്നിവർക്കാണ് ഇക്കുറി ഭൗതിക ശാസ്ത്ര നോബേൽ. പുരസ്കാര തുകയുടെ ഒരു പാതി റോജർ പെൻറോസിനും മറുപാതി റെയ്ൻഹാർഡ് ഗെൻസലിനും ആൻഡ്രിയ ഗേസിനുമായി സമ്മാനിക്കും.