KERALA
മട്ടന്നൂർ നഗരസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ മുന്നേറ്റം. കോട്ട നിലനിർത്തി എല്‍ഡിഎഫ്
കണ്ണൂര്‍: മട്ടന്നൂർ നഗരസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ ശക്തമായ മുന്നേറ്റം. എന്നാലും കോട്ട നിലനിർത്താൻ എല്‍ഡിഎഫിന് സാധിച്ചു. . കഴിഞ്ഞ 25 വര്‍ഷമായി തുടരുന്ന എല്‍ഡിഎഫ് ഭരണം മട്ടന്നൂര്‍ നഗരസഭയില്‍ മാറ്റമില്ലാതെ തുടരും.
35 വാര്‍ഡുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ എല്‍ഡിഫ് 21 സീറ്റുകള്‍ പിടിച്ചാണ് അധികാരം നിലനിര്‍ത്തിയത്. യുഡിഎഫിന് 14 സീറ്റുകളില്‍ ജയിക്കാനായി. കഴിഞ്ഞ തവണ ഏഴു സീറ്റുകളിലായിരുന്നു യുഡിഎഫിന് നേടാനായിരുന്നത്. അതിന് മുമ്പത്തെ തവണ യുഡിഎഫിന് 14 സീറ്റുകള്‍ നേടാനായിരുന്നു. എൽ.ഡി.എഫിന്റെ കുത്തക സീറ്റുകളാണ് യു.ഡി.എഫ് പിടിച്ചെടുത്തത്. ബി.ജെ.പിക്ക് ഒരു സീറ്റ് പോലും നേടാനായില്ല
മറ്റു തദ്ദേശ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പ് കഴിഞ്ഞ ഒന്നര വര്‍ഷം പിന്നിടുമ്പോഴാണ് മട്ടന്നൂരില്‍ തിരഞ്ഞെടുപ്പ് നടക്കാറുള്ളത്. മട്ടന്നൂര്‍ പഞ്ചായത്തിനെ നഗരസഭയാക്കി ഉയര്‍ത്തിയതുമായി ബന്ധപ്പെട്ട തര്‍ക്കവും കേസുകളുമാണ് തദ്ദേശ പൊതുതിരഞ്ഞെടുപ്പിനൊപ്പം തിരഞ്ഞെടുപ്പ് നടക്കാതെ മടന്നൂര്‍ മാറ്റിനിര്‍ത്തുന്നത്.
