KERALA
എം.വി ഗോവിന്ദന് പകരം എം.ബി രാജേഷ് മന്ത്രിയാകും. ഷംസീര്‍ സ്പീക്കര്‍

തിരുവന്തപുരം: എം.വി ഗോവിന്ദന് പകരം നിലവിലെ സ്പീക്കര്‍ എം.ബി രാജേഷ് മന്ത്രിയാവും. സ്പീക്കര്‍ സ്ഥാനം തലശ്ശേരി എം.എല്‍.എ എ.എന്‍ ഷംസീറിന് നല്‍കാനും സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റിലാണ് തീരുമാനം. നേരത്തെ രാജി വെച്ച സജി ചെറിയാന് പകരക്കാരനെ താല്‍ക്കാലം നിയമിക്കേണ്ടെന്ന് സെക്രട്ടറിയേറ്റ് തീരുമാനിച്ചു.
തൃത്താലയില്‍ നിന്ന് വിജയിച്ച എം.ബി രാജേഷ് നേരത്തെ എം.പിയായിരുന്നു. ഷംസീര്‍ തുടര്‍ച്ചയായ രണ്ടാം തവണയാണ് തലശ്ശേരിയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടത.് സംസ്ഥാന സെക്രട്ടറിയായ എം.വി ഗോവിന്ദൻ ഇന്ന് തന്നെ രാജി വെക്കും