HEALTH
തെരുവുനായയുടെ ആക്രമണം ചെറുക്കാന്‍ ശ്രമിച്ച ഭിന്നശേഷിക്കാരിയായ യുവതിക്ക് സ്‌കൂട്ടറില്‍നിന്ന് വീണ് പരിക്ക്

തൃശ്ശൂര്‍: തെരുവുനായയുടെ ആക്രമണം ചെറുക്കാന്‍ ശ്രമിക്കുന്നതിനിടെ സ്‌കൂട്ടറില്‍നിന്ന് വീണ് ഭിന്നശേഷിക്കാരിയായ യുവതിക്ക് പരിക്കേറ്റു. തൃശ്ശൂര്‍ തിപ്പിലശ്ശേരി സ്വദേശി ഷൈനയ്ക്കാണ് പരിക്കേറ്റത്. ഇവരെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞദിവസം വൈകിട്ടായിരുന്നു സംഭവം. ഭര്‍ത്താവിനൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കുന്നതിനിടെയാണ് ഷൈനയെ തെരുവുനായ ആക്രമിക്കാന്‍ ശ്രമിച്ചത്. ഇതോടെ കൈയിലുണ്ടായിരുന്ന ബാഗ് ഉപയോഗിച്ച് ആക്രമണം ചെറുക്കാന്‍ ശ്രമിക്കുകയും പിന്നാലെ സ്‌കൂട്ടറില്‍നിന്ന് വീഴുകയുമായിരുന്നു.
പരിക്കേറ്റ യുവതിയെ ഉടന്‍തന്നെ തൃശ്ശൂരിലെ ആശുപത്രിയില്‍ എത്തിച്ചു. ചികിത്സയില്‍ കഴിയുന്ന യുവതിയുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.