Connect with us

Crime

രണ്ടര കിലോയോളം കഞ്ചാവുമായി സി.പി.ഐ നേതാവ് അറസ്റ്റിൽ

Published

on

പത്തനംതിട്ട : അടൂരിൽ രണ്ടര കിലോയോളം കഞ്ചാവുമായി സി.പി.ഐ നേതാവ് അറസ്റ്റിൽ . എഐവൈഫ് ജില്ലാ കമ്മിറ്റിയംഗവും സിപിഐ കൊടുമൺ ലോക്കൽ അസിസ്റ്റന്റ്  സെക്രട്ടറിയുമായ  ജിതിൻ മോഹനനാണ് എക്സൈസിന്റെ പിടിയിലായത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന കൊടുമൺ സ്വദേശിയായ അനന്തു ഓടി രക്ഷപ്പെട്ടു. 
കൊടുമൺ സഹകരണ ബാങ്കിൽ ഉണ്ടായ സംഘട്ടനവുമായി ബന്ധപ്പെട്ട് കൊടുമൺ എസ്ഐയെ എറിഞ്ഞ് പരിക്കേൽപ്പിച്ചതുൾപ്പടെ ഒട്ടേറെ ക്രിമിനൽ കേസുകളിലും പ്രതിയാണ് പിടിയിലായ ജിതിൻ. അടൂരിലും പരിസര പ്രദേശങ്ങളിലുമുള്ള കഞ്ചാവ് കച്ചവടക്കാർക്ക് കഞ്ചാവ് എത്തിച്ച് നൽകിയിരുന്ന സംഘത്തിലെ അംഗമാണ് ജിതിൻ എന്ന് എക്സൈസ് അധികൃതർ അറിയിച്ചു. ഇവർ സഞ്ചരിച്ച മാരുതി ആൾട്ടോ കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അടൂർ എക്സൈസ് റെഞ്ച് ഇൻസ്പക്ടർ ബിജു എൻ ബേബിയുടെ നേതൃത്വത്തിൽ നടന്ന ഓണം സ്പെഷ്യൽ ഡ്രൈവിലാണ് ജിതിൻ പിടിയിലായത്.

Continue Reading