KERALA
കേരളത്തിൽ ഉത്രാടദിനത്തിൽ വിറ്റത് 117 കോടിയുടെ മദ്യം

തിരുവനന്തപുരം: കേരളത്തിൽ ഉത്രാടദിനത്തിൽ വിറ്റത് റെക്കോർഡ് മദ്യം. 117 കോടിയുടെ മദ്യമാണ് സംസ്ഥാനത്ത് വിറ്റത്. കൊല്ലം ആശ്രാമം ഔട്ട്ലറ്റിലാണ് ഏറ്റവും കൂടുതൽ വിൽപ്പന നടന്നത്.കൊല്ലം ആശ്രാമം ഔട്ട്ലറ്റിൽ മാത്രം വിറ്റത് 1.6 കോടി രൂപയുടെ മദ്യമാണ്. രണ്ടാം സ്ഥാനം തിരുവനന്തപുരത്തെ പവർഹൗസ് റോഡിലെ ഔട്ട്ലറ്റിലാണ്. 1.2 കോടി രൂപയുടെ മദ്യമാണ് ഉത്രാടദിനത്തിൽ മാത്രം ഇവിടെ വിറ്റത്. കഴിഞ്ഞ തവണ ഉത്രാടദിനത്തിൽ കേരളത്തിലെ ബവ്കോ ഔട്ട്ലറ്റിൽ വിറ്റത് 85 കോടി രൂപയുടെ മദ്യമാണ്. അതാണ് ഇത്തവണ അത് 117 കോടിയായി ഉയർന്നത്.