Crime
എറണാകുളത്ത് യുവാവിനെ കുത്തിക്കൊന്നു

എറണാകുളം : കലൂരിൽ യുവാവിനെ കുത്തിക്കൊന്നു. ഇന്നു പുലർച്ചെയായിരുന്നു കൊലപാതകം. തമ്മനം സ്വദേശി സജുൻ എന്നയാളാണു കൊല്ലപ്പെട്ടത്. പണമിടപാടുമായി ബന്ധപ്പെട്ട തർക്കമാണു കൊലയ്ക്കു കാരണമെന്നു പൊലീസ് പറയുന്നു. പ്രതി കലൂർ സ്വദേശി കിരൺ ആന്റണി പിടിയിലായെന്ന് പൊലീസ് അറിയിച്ചു. കേസിൽ കൂടുതൽ പ്രതികൾ ഉണ്ടെന്നും അന്വേഷണം ഊർജ്ജിതമാക്കിയെന്നും പൊലീസ് പറഞ്ഞു