KERALA
മുഖ്യമന്ത്രി ചെന്നൈയിലെത്തി ചികിത്സയില്‍ കഴിയുന്ന കോടിയേരി യെ സന്ദര്‍ശിച്ചു

ചെന്നൈ: മുഖ്യമന്ത്രി പിണറായി വിജയന്‍ ചെന്നൈയിലെത്തി. അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കോടിയേരി ബാലകൃഷ്ണനെ സന്ദര്‍ശിച്ചു. ഇന്ന് രാവിലെയാണ് മുഖ്യമന്ത്രി ചെന്നൈയിലെത്തിയത്. തുടർന്ന് അദ്ദേഹം അപ്പോളോ ആശുപത്രിയിലെത്തി കോടിയേരിയെ കണ്ടു. കോടിയേരിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നതിനിടയിലാണ് മുഖ്യമന്ത്രിയുടെ സന്ദർശനം.
കഴിഞ്ഞദിവസമാണ് ചെന്നൈയിലെത്തി കോടിയേരിയെ സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി തീരുമാനിച്ചത്. തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെ പുറപ്പെടുന്നരീതിയില്‍ യാത്ര ക്രമീകരിക്കുകയായിരുന്നു. വെള്ളിയാഴ്ച വൈകിട്ട് വരെ മുഖ്യമന്ത്രി ചെന്നൈയില്‍ തുടരും.
അസുഖബാധിതനായ കോടിയേരി ബാലകൃഷ്ണനെ വിദഗ്ധ ചികിത്സയ്ക്കായി ഓഗസ്റ്റ് 29-ാം തീയതിയാണ് അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മുഖ്യമന്ത്രി അടക്കമുള്ളവരുടെ നിര്‍ദേശപ്രകാരമാണ് കോടിയേരിയെ ചെന്നൈയിലെ ആശുപത്രിയിലെത്തിക്കാന്‍ തീരുമാനിച്ചത്