Connect with us

KERALA

കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തിന് കേന്ദ്രത്തിന്റെ അംഗീകാരം

Published

on

കൊച്ചി:  കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. കലൂര്‍ സ്‌റ്റേഡിയം മുതല്‍ ഇന്‍ഫോപാര്‍ക്ക് വരെയുള്ള കൊച്ചി മെട്രോയാണ് നീട്ടാന്‍ അനുമതി ലഭിച്ചിരിക്കുന്നത്. പ്രധാനമന്ത്രി സെപ്റ്റംബര്‍ ഒന്നിന് കേരളത്തിലെത്തിയപ്പോള്‍ രണ്ടാംഘട്ടത്തിന്റെ ശിലാസ്ഥാപനം നടത്തിയിരുന്നു.

കലൂര്‍ ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നിന്ന് കാക്കനാട്ടേക്കുള്ള മെട്രോപാതയാണ് തുടങ്ങുന്നത്. 11.17 കിലോമീറ്ററാണ് ഈ പാതയുടെ നീളം. ആകെ 11 സ്റ്റേഷനുകളാണ് വരുന്നത്. 1957.05 കോടിരൂപയോളമാണ് നിര്‍മാണ ചെലവ് വരുന്നതാണ് പദ്ധതി. 

കാക്കനാട് റൂട്ടിന് അനുമതി ലഭിച്ച് 2015-ലാണ് ഇതിന്റെ അടിസ്ഥാനത്തില്‍ നടപടികള്‍ തുടങ്ങുന്നത്.  കൊച്ചി മെട്രോ ഇന്‍ഫോപാര്‍ക്കില്‍ എത്തുന്നതോടെ, കൊച്ചിയുടെ ഗതാഗത സൗകര്യങ്ങള്‍ക്ക് കൂടുതല്‍ തിളക്കം കൈവരുമെന്നാണ് വിലയിരുത്തല്‍.

Continue Reading