Connect with us

Entertainment

കണ്ണൂർ മഹോത്സവത്തിന് 501 അംഗ സംഘാടക സമിതി

Published

on

ദുബൈ: യുഎഇയിലുള്ള കണ്ണൂർ ജില്ലക്കാരുടെ സമ്പൂർണ സംഗമത്തിന് വേദിയൊരുക്കി ദുബൈ കണ്ണൂർ ജില്ലാ കെഎംസിസി നവംബർ 19, 20 തീയതികളിൽ ഷാർജാ എക്സ്പോ സെന്ററിൽ വെച്ച് നടത്തുന്ന ‘കണ്ണൂർ മഹോത്സവം’ മെഗാ ഇവന്റിന്റെ വിജയത്തിന് വിപുലമായ സംഘാടക സമിതിക്ക് രൂപം നൽകി. ദുബൈ റാവിസ് ഹോട്ടലിൽ നടന്ന സംഘാടക സമിതിണ് രൂപീകരണ യോഗം ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെയർ എക്സ്റ്റേണൽ അഫയേഴ്‌സ് എക്സിക്യൂട്ടീവ് മോഹൻ കുമാർ ഉത്ഘാടനം ചെയ്തു.

രക്ഷാധികാരികൾ: അബ്ദുള്ള പൊയിൽ, കെ വി കുഞ്ഞിരാമൻ നായർ, സൈനുൽ ആബിദീൻ സഫാരി, എം കെ പി മുസ്തഫ ഹാജി, മോഹൻ കുമാർ, സി കെ അബ്ദുൽ മജീദ്, വി കെ ഹംസ അബ്ബാസ്, സി കെ രാജഗോപാലൻ. സംഘാടക സമിതി ചെയർമാനായി പി കെ ഇസ്മായിൽ പൊട്ടങ്കണ്ടി, ജനറൽ കൺവീനറായി സൈനുദ്ധീൻ ചേലേരി, കോർഡിനേറ്ററായി റഹ്‌ദാദ് മൂഴിക്കര, ട്രഷറായി കെ വി ഇസ്മായിൽ എന്നിവരെയും തെരഞ്ഞെടുത്തു.

വിവിധ കമ്മിറ്റികളുടെ ചെയർമാൻ, കൺവീനർമാരായി ഒ. മൊയ്തു, ടി പി അബ്ബാസ് ഹാജി (ഫിനാൻസ്), റയീസ് തലശ്ശേരി, പി വി മുയീനുദ്ധീൻ (പ്രോഗ്രാം), മുഹമ്മദ് മദനി, സൽമാൻ ഇബ്രാഹിം, അബ്ദുള്ള നൂറുദ്ധീൻ, എ കെ ഹർഷാദ് (ബിസിനസ് കോൺക്ലേവ്), റഫീഖ് കല്ലിക്കണ്ടി, സിറാജ് കതിരൂർ, ആദിൽ ചാലാട് (പബ്ലിസിറ്റി), പി വി ഇസ്മായിൽ, ടി കെ റയീസുദ്ധീൻ (ഹോസ്പിറ്റാലിറ്റി), സമീർ വേങ്ങാട്, ടി പി നാസർ (വളണ്ടിയേഴ്‌സ്), എൻ യു ഉമ്മർ കുട്ടി, ഉമ്മർ കൊമ്പൻ, വാഹിദ് പാനൂർ (കമേഴ്ഷ്യൽസ്), അബ്ദുൽ ഖാദർ അരിപ്പാമ്പ്ര, കെ വി ഇസ്മായിൽ ഹാജി (സെമിനാർ), അനൂപ് കീച്ചേരി, യഹിയ ശിബ്‌ലി, റുഷ്ദി ബിൻ റഷീദ് (മീഡിയ), മുനീർ ഐക്കോടിച്ചി, ആർ എം റയീസ് (സോഷ്യൽ മീഡിയ), അഡ്വ. നാസിയ ഷബീർ, റഹീമ ഇസ്മായിൽ (വുമൺസ് കോൺഫറൻസ്), ഷൗക്കത്തലി മാതോടം, ഷംസീർ അലവിൽ (മെഡിക്കൽ), തൻവീർ എടക്കാട്, താഹിൽ അലി (ടെക്‌നോളജി), ഇബ്രാഹിം ഇരിട്ടി, ജാഫർ കല്യാശ്ശേരി, നിസാർ മട്ടന്നൂർ, സുനീത് അഴീക്കോട് (ഓഡിറ്റോറിയം), നസീർ പാനൂർ, മർസൂഖ് ഇരിക്കൂർ (ഫുഡ്), റഫീഖ് കോറോത്ത്, അസ്‌ലം അഞ്ചില്ലത്ത് (രജിസ്‌ട്രേഷൻ), അൻസാരി. കെ പി, നദീർ ഇരിക്കൂർ (പ്രിന്റിങ് & പബ്ലിഷിങ്), ഹാഷിം നീർവേലി, അൻസാർ നാനാറത്ത് (ഗസ്റ്റ് കോർഡിനേഷൻ), ഫൈസൽ മാഹി, അഫ്സൽ ഹുദവി, റഷീദ് പി വി (യൂത്ത് കോൺഫറൻസ്), നൂറുദ്ധീൻ മണ്ടൂർ, അലി ഉളിയിൽ, നസീർ രാമന്തളി (മത്സരങ്ങൾ), സിദ്ധീഖ് മരുന്നൻ, ശരീഫ് പാനൂർ (ഷെഡ്യൂൾസ്) ഷാനവാസ് കിടാരൻ, മുഷ്‌താഖ്‌ മൊയ്തു, താബിഷ് റയീസ് (സ്റ്റുഡന്റസ് വിംഗ്), ഖാലിദ് പയ്യന്നൂർ, ഉമ്മർ മുട്ടം (സ്പോർട്സ്), ശമീൽ സലാം, ഹാഷിർ ഹാഷിം (കമ്മ്യൂണിക്കേഷൻസ്), മഹ്‌റൂഫ് അഴീക്കോട്, സി കെ പി യൂനുസ് (ട്രാൻസ്‌പോർട്ട്), പി കെ ശരീഫ്, മൊയ്തു വാരം (സ്റ്റാർട്ടപ്സ്), ടി പി മഹമൂദ്, സാമിർ സലാം (ഗ്ലോബൽ കോൺഫറസ്‌), സലാം പാപ്പിനിശ്ശേരി, ഫാറൂഖ് കല്യാശ്ശേരി, യൂസഫ് കൂരാറ (കൾച്ചറൽ ഇവന്റസ്‌) എന്നിവരെ തെരഞ്ഞെടുത്തു. ഇരുപത്തി അഞ്ചു കമ്മിറ്റികളിലായി 501 അംഗങ്ങളുള്ള വിപുലമായ സംഘാടക സമിതിയാണ് പരിപാടിക്ക് ചുക്കാൻ പിടിക്കുക.

രണ്ടു ദിവസങ്ങളിലായി പത്തു സെഷനുകളിൽ വിവിധ പരിപാടികൾ നടക്കും. കണ്ണൂരിൽ നിന്നുള്ള ബിസിനസുകാരുടെ സംഗമം, കോളേജ് അലുംനികളുടെ സംഗമം, വനിതാ സമ്മേളനം, ചെറുകിട സംരംഭകത്വ സംഗമം, ഇൻഡോ-അറബ് കൾച്ചറൽ നൈറ്റ്, സാംസ്‌കാരിക സംഗമം, അവാർഡ് ദാനം, സംഗീത വിരുന്ന് തുടങ്ങിയ പരിപാടികൾ ഉണ്ടാകും. കണ്ണൂരിൽ നിന്നുള്ള രാഷ്ട്രീയ-സാംസ്‌കാരിക-സിനിമ മേഖലയിൽ നിന്നുള്ള പ്രമുഖർ അതിഥികളായെത്തും.

സ്വാഗത സംഘം രൂപീകരണ യോഗത്തിൽ ആക്റ്റിംഗ് പ്രസിഡണ്ട് പി വി മുയീനുദ്ധീൻ അധ്യക്ഷത വഹിച്ചു. പോണ്ടിച്ചേരി സ്റ്റേറ്റ് മുസ്‌ലിം ലീഗ് പ്രസിഡണ്ട് ഇബ്രാഹിം കുട്ടി ചൊക്ലി, ഇൻകാസ് യുഎഇ കമ്മിറ്റി ജനറൽ സെക്രട്ടറി ജാബിർ തളിപ്പറമ്പ, മഷ്ഹൂദ് തലശ്ശേരി (വെയ്ക്ക്), അബ്ദുള്ള നൂറുദ്ധീൻ, ടി കെ ഇഖ്ബാൽ (കണ്ണൂർ സിറ്റി പ്രവാസ കൂട്ടായ്മ), മഹമൂദ് പയ്യന്നൂർ (പയ്യന്നൂർ പ്രവാസ കൂട്ടായ്മ), ടി പി മഹമൂദ്,
റുഷ്ദി ബിൻ റഷീദ്, സഹർ അഹമ്മദ്, റയീസ് തലശ്ശേരി, ഒ. മൊയ്തു, റഹ്‌ദാദ് മൂഴിക്കര തുടങ്ങിയവർ സംസാരിച്ചു. സൈനുദ്ധീൻ ചേലേരി സ്വാഗതവും കെ വി ഇസ്മായിൽ നന്ദിയും പറഞ്ഞു.

Continue Reading