Connect with us

International

ട്രംപിനെതിരെ ആഞ്ഞടിച്ച് കമലാ ഹാരിസ് കോവി ഡ് പ്രതിരോധത്തിൽ യു എസിന് വൻ വീഴ്ച പറ്റി

Published

on


വാഷിങ്ടണ്‍ : കോവിഡ് പ്രതിരോധത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ രൂക്ഷമായി വിമര്‍ശിച്ച് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി കമല ഹാരിസ്. കോവിഡ് പ്രതിരോധത്തില്‍ ഉണ്ടായത് യുഎസിന്റെ ചരിത്രത്തിലെ വലിയ വീഴ്ച. അമേരിക്കയില്‍ കോവിഡ് പ്രതിരോധം പാളിയെന്നും കമല ഹാരിസ് അഭിപ്രായപ്പെട്ടു.

അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഭരണപരാജയമാണ് ജനത കണ്ടത്. രണ്ടുലക്ഷത്തിലേറെ പേരാണ് മഹാമാരി പിടിപെട്ട് കഴിഞ്ഞമാസങ്ങളില്‍ മരിച്ചത്. പകര്‍ച്ചവ്യാധി മാരകമാണെന്ന് ആരോഗ്യവിദഗ്ധര്‍ അറിയിച്ചിട്ടും പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും ഇതിനെ നേരിടാന്‍ ഒരു പദ്ധതി പോലുമില്ലെന്നും കമല ഹാരിസ് ആരോപിച്ചു.

അമേരിക്കന്‍ വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള ആദ്യ സംവാദത്തിലാണ് പ്രസിഡന്റ് ട്രംപിനെതിരെ കമല ഹാരിസ് ആഞ്ഞടിച്ചത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി മൈക്ക് പെന്‍സും സംവാദത്തില്‍ പങ്കെടുക്കുന്നുണ്ട്. അമേരിക്കന്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കുന്ന ആദ്യ ഇന്ത്യന്‍ വംശജയാണ് കമല ഹാരിസ്.

Continue Reading