Crime
നാളെ പോപ്പുലർ ഫ്രണ്ട് ഹർത്താൽ

തിരുവനന്തപുരം: രാജ്യവ്യാപകമായി പോപ്പുലർ ഫ്രണ്ട് ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും റെയ്ഡ് നടത്തുകയും നേതാക്കളടക്കം നിരവധിപേരെ അറസ്റ്റുചെയ്യുകയും ചെയ്തതിൽ പ്രതിഷേധിച്ച് പോപ്പുലർ ഫ്രണ്ട് ഒഫ് ഇന്ത്യ നാളെ ഹർത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ. അറസ്റ്റുചെയ്ത നേതാക്കളെ വിട്ടയച്ചില്ലെങ്കിൽ ഹർത്താൽ ഉൾപ്പടെയുള്ള പ്രതിഷേധ പരിപാടികൾ നടത്തുമെന്ന് പോപ്പുലർ ഫ്രണ്ട് നേതാക്കൾ നേരത്തെ പത്രസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു