KERALA
മാധ്യമങ്ങളോട് കട്ട കലിപ്പായി ഗവര്‍ണര്‍ . മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങളോട് മാധ്യമങ്ങള്‍ മൗനം പാലിക്കുകയാണെന്ന് ആരോപണം

ന്യൂഡല്‍ഹി: മാധ്യമങ്ങളോട് കലിപ്പായി കേരളാ ഗവര്‍ണര്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങളോട് മാധ്യമങ്ങള്‍ മൗനം പാലിക്കുകയാണെന്ന് ഗവര്‍ണര്‍ പറഞ്ഞു. ഇതില്‍ തനിക്ക് കടുത്ത പ്രതിഷേധമുണ്ടെന്ന് പറഞ്ഞ അദ്ദേഹം മുഖ്യമന്ത്രി നടത്തിയ വിമര്‍ശനങ്ങളോട് പ്രതികരിക്കാനില്ലെന്നും പറഞ്ഞു
അതേസമയം, എന്തെങ്കിലും ആനുകൂല്യം നേടാന്‍ ആരുടെയെങ്കിലും പിന്നാലെ പോകുന്നയാളല്ല താന്‍. ആരിഫ് മുഹമ്മദ് ഖാന് പിണറായി വിജയനെ അറിയാഞ്ഞിട്ടാണെന്ന് മുഖ്യമന്ത്രി ഇന്നലെ പറഞ്ഞിരുന്നു. സര്‍വകാശാല ഭരണഘടന അനുസരിച്ച് ചട്ടപ്രകാരമാണ് വൈസ് ചാന്‍സലര്‍ നിയമനം നടന്നതെന്നാണ് മുഖ്യമന്ത്രിയുടെ അവകാശവാദം.നിയമനം ഹൈക്കോടതി അംഗീകരിച്ചതാണെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഗോപിനാഥ് രവീന്ദ്രനോട് സംഘപരിവാറിന് പണ്ട് മുതല്‍ക്കെ അനിഷ്ടം ഉണ്ടെന്നും മുഖ്യമന്ത്രി ആരോപിക്കുന്നു.