Crime
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാൻ പോപ്പുലർ ഫ്രണ്ട് പദ്ധതിയിട്ടു.ഗുരുതര ആരോപണവുമായി ഇ ഡി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാൻ പോപ്പുലർ ഫ്രണ്ട് പദ്ധതിയിട്ടെന്ന ഗുരുതര ആരോപണവുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക‌്ട്രേറ്റ്. ഈ വർഷം ജൂലായിൽ നടന്ന റാലിക്കിടെ മോദിയെ വധിക്കാൻ ശ്രമിച്ചെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. രാജ്യവ്യാപക റെയ്‌ഡിന് പിന്നാലെ കേരളത്തിൽ നിന്ന് ഇഡി വ്യാഴാഴ്ച അറസ്റ്റ് ചെയ്ത ഷഫീഖ് പിയുടെ റിമാൻഡ് റിപ്പോർട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.
വ്യാഴാഴ്ച 15 സംസ്ഥാനങ്ങളിലായി 93 കേന്ദ്രങ്ങളിൽ നടന്ന കേന്ദ്ര ഏജൻസികളുടെ റെയ്‌ഡിന് പിന്നാലെ 106 പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ് അറസ്റ്റിലായത്. എൻഫോഴ്‌സ്‌മെന്റ് ഡയറക‌്ട്രേറ്റ്, നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി, സംസ്ഥാന പൊലീസ് എന്നിവർ ചേർന്നായിരുന്നു റെയ്‌ഡ്. കേരള, തമിഴ്‌നാട്, കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, ഉത്തർപ്രദേശ്, രാജസ്ഥാൻ, ഡൽഹി, ആസാം, മദ്ധ്യപ്രദേശ്, മഹാരാഷ്ട്ര, ഗോവ, പശ്ചിമ ബംഗാൾ, ബീഹാർ, മണിപൂർ എന്നിവിടങ്ങളിലായിരുന്നു പരിശോധന നടന്നത്.
പോപ്പുലർ ഫ്രണ്ടിനെതിരെ ഗുരുതര ആരോപണങ്ങളാണ് എൻ എൻ എയുടെ റിമാൻഡ് റിപ്പോർട്ടിൽ പരാമർശിക്കുന്നത്. നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ ഗൂഡാലോചന നടത്തി, യുവാക്കളെ തീവ്രവാദ സംഘടനകളിൽ ചേരാൻ പ്രോത്സാഹിപ്പിച്ചു, പ്രമുഖ നേതാക്കളെ ലക്ഷ്യമിട്ട് ഹിറ്റ് ലിസ്റ്റ് തയ്യാറാക്കി, കുറ്റകൃത്യങ്ങൾ സംബന്ധിച്ച് രഹസ്യമായി ആശയവിനിമയം നടത്തി, അറസ്റ്റിലായവരിൽ നിന്ന് സുപ്രധാന രേഖകൾ, ഡിജിറ്റൽ ഉപകരണങ്ങൾ കണ്ടെത്തി എന്നിങ്ങനെയാണ് കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്.