Connect with us

KERALA

ലാവലിന്‍ ഹര്‍ജികളിൽ വാദം കേൾക്കുന്നത് 16-ലേക്ക് മാറ്റി. വിശദമായ വാദങ്ങൾ വേണമെന്ന് കോടതി

Published

on

ന്യൂഡൽഹി: ലാവലിൻ കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പടെയുള്ളവരെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയതിനെതിരെ സിബിഐ നൽകിയ ഹർജി സുപ്രീംകോടതി ഈ മാസം 16-ലേക്ക് മാറ്റി.

കേസുമായി ബന്ധപ്പെട്ട കൂടുതൽ രേഖകൾ ഫയൽ ചെയ്യാമെന്ന് സിബിഐക്ക് വേണ്ടി ഇന്ന് ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേഹ്ത അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് പതിനാറിലേക്ക് മാറ്റിയത്.

മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടി പ്രമുഖ അഭിഭാഷകൻ ഹരീഷ് സാൽവെയാണ് ഹാജരായത്.
രണ്ട് കോടതികൾ കുറ്റവിമുക്തരാക്കിയ കേസാണിത്. വിശദമായ വാദങ്ങൾ വേണമെന്ന് കോടതി സിബിഐ അഭിഭാഷകനോട് പറഞ്ഞു

കഴിഞ്ഞയാഴ്ച ലാവ്ലിന്‍ കേസില്‍ സുപ്രീം കോടതി മുന്‍ നിലപാട് തിരുത്തിയിരുന്നു. കേസ് അടിയന്തര പ്രാധാന്യമുള്ളതല്ലെന്നായിരുന്നു സുപ്രീം കോടതിയുടെ ആദ്യ നിലപാട്. എന്നാല്‍ ലാവ്ലിന്‍ കേസ് അടിയന്തര പ്രാധാന്യമുള്ളതാണെന്നും കേസ് അതിവേഗം പരിഗണിക്കണമെന്നുമുള്ള കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകന്റെ നിലപാട് കോടതി അംഗീകരിച്ചു.  കേസ് അടിയന്തര പ്രാധാന്യമുള്ളതെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. കേസ് വേഗത്തില്‍ പരിഗണിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് കേസില്‍ സിബിഐക്ക് വേണ്ടി ഹാജരായത്.  പലതവണ അവധിക്ക് വെക്കുകയും ബഞ്ച് മാറുകയും ചെയ്ത ശേഷമാണ കേസ് പരിഗണനയ്ക്ക് എത്തിയത്.  കഴിഞ്ഞ തവണ ഹര്‍ജികള്‍ പരിഗണനയ്ക്ക് എടുത്തപ്പോള്‍ 2017 മുതല്‍ ജസ്റ്റിസ് രമണയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് പരിഗണിച്ച ഹര്‍ജികളാണ് ഇതെന്ന് ജസ്റ്റിസ് ലളിത് ചൂണ്ടിക്കാട്ടുകയും ഹര്‍ജികള്‍ വീണ്ടും ജസ്റ്റിസ് രമണയുടെ അധ്യക്ഷതയില്‍ ഉള്ള ബെഞ്ച് തന്നെ കേള്‍ക്കുമെന്ന് അറിയിക്കുകയായിരുന്നു. എന്നാല്‍ ജസ്റ്റിസ് ലളിതിന്റെ ബഞ്ച് തന്നെ കേള്‍ക്കണമെന്ന് പിന്നീട് ജസ്റ്റിസ് രമണ അഭിപ്രായപ്പെട്ടു. ഇതോടെയാണ് വീണ്ടും ജസ്റ്റിസ് ലളിതിന്റെ ബഞ്ചിലേക്ക് തന്നെ വന്നത്.  

മുഖ്യമന്ത്രി പിണറായി വിജയന്‍, കെ.മോഹന ചന്ദ്രന്‍, എ.ഫ്രാന്‍സിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സിബിഐയും ഹൈക്കോടതി വിധി വിവേചനപരമെന്ന് ചൂണ്ടിക്കാട്ടി പ്രതിപട്ടികയില്‍ തുടരുന്ന കസ്തൂരിരങ്കഅയ്യര്‍ ഉള്‍പ്പടെ മൂന്ന് ഉദ്യോഗസ്ഥരും സമര്‍പ്പിച്ച ഹര്‍ജികളാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്. തെളിവുകള്‍ വിശദമായി പരിശോധിക്കാതെയാണ് പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയെന്നാണ് സി.ബി.ഐ യുടെ വാദം.

Continue Reading