Connect with us

NATIONAL

രാജ്യം 5ജി യുഗത്തിലേയ്ക്ക് .നാല് മെട്രോ നഗരങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട പതിമൂന്ന് പ്രദേശങ്ങളിലാണ് ആദ്യഘട്ടത്തിൽ സേവനം ലഭ്യമാവുക

Published

on

ന്യൂഡൽഹി: രാജ്യം 5ജി യുഗത്തിലേയ്ക്ക് കടക്കുന്നു.ന്യൂഡൽഹിയിലെ പ്രഗതി മൈതാനിലാരംഭിക്കുന്ന ആറാമത് ഇന്ത്യ മൊബൈൽ കോൺഫറൻസിന്റെ ഉദ്ഘാടനചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തി.. നാല് മെട്രോ നഗരങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട പതിമൂന്ന് പ്രദേശങ്ങളിലാണ് ആദ്യഘട്ടത്തിൽ സേവനം ലഭ്യമാവുക. അടുത്ത രണ്ട് വർഷത്തിനുള്ളിൽ രാജ്യത്തുടനീളം 5ജി സാങ്കേതിക വിദ്യ ലഭ്യമാവും. ന്യൂഡൽഹി, മുംബയ്, ചെന്നൈ, കൊൽക്കത്ത എന്നീ നഗരങ്ങളിലാണ് 5ജി സേവനം ആദ്യം ലഭ്യമാവുക.
ഇന്ത്യൻ മൊബൈൽ കോൺഗ്രസ് വേദിയിൽ വിവിധ ടെലികോം കമ്പനികൾ പ്രധാനമന്ത്രിയ്ക്ക് 5ജി സേവനവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ വിവരിച്ചുനൽകി. റിലയൻസ് ജിയോ മേധാവി മുകേഷ് അംബാനി, എയർടെൽ മേധാവി സുനിൽ മിത്തൽ, വോഡഫോൺ-ഐഡിയ മേധാവി രവീന്ദർ ടക്കർ, കുമാർ മംഗളം ബീർള എന്നിവർ ചടങ്ങിൽ പങ്കെടുത്തു. പിതാവ് മുകേഷ് അംബാനിയുടെ സാന്നിദ്ധ്യത്തിൽ റിലയൻസ് ജിയോ ചെയർമാൻ ആകാശ് അംബാനിയാണ് പ്രധാനമന്ത്രിയ്ക്ക് വിശദാംശങ്ങൾ വിവരിച്ചുനൽകിയത്. മറ്റ് കമ്പനി പ്രതിനിധികളും 5ജിയുടെ ഉപയോഗവും പ്രയോജനവും സംബന്ധിച്ച കാര്യങ്ങൾ പ്രധാനമന്ത്രിയോട് വിശദീകരിച്ചു

Continue Reading