KERALA
ഖാര്‍ഗെയുടെ വിജയത്തിനായി പ്രവര്‍ത്തിക്കുമെന്ന് സതീശന്‍ ഖാര്‍ഗെയ്ക്ക് എതിരായ പ്രചാരണം ദളിത് നേതാവായതുകൊണ്ടാണെന്ന് കെ.സി. വേണുഗോപാല്‍

തിരുവനന്തപുരം :കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ഖാര്‍ഗെയുടെ വിജയത്തിനായി പ്രവര്‍ത്തിക്കുമെന്ന് സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.ദളിത് വിഭാഗത്തില്‍നിന്നുള്ള ഒരാള്‍ പാര്‍ട്ടി അധ്യക്ഷസ്ഥാനത്തെത്തുന്നത് അഭിമാനകരമാണ്. മുതിര്‍ന്ന നേതാക്കള്‍ കൂടിയാലോചിച്ചാണ് ഖാര്‍ഗെയുടെ സ്ഥാനാര്‍ഥിത്വം തീരുമാനിച്ചത്. പരിചയസമ്പന്നനായ നേതാവാണ് അദ്ദേഹമെന്നും സതീശന്‍ പറഞ്ഞു.
ശശി തരൂര്‍ മത്സരിക്കുന്നതില്‍ തെറ്റില്ലെന്നും സതീശന്‍ കൂട്ടിചേര്‍ത്തു. യോഗ്യതയുള്ള ആര്‍ക്കും തെരഞ്ഞെടുപ്പില്‍ മത്സരിക്കാമെന്നാണ് കോണ്‍ഗ്രസ് നിലപാട്.കോണ്‍ഗ്രസ് ജനാധിപത്യ പാര്‍ട്ടിയാണ്. സിപിഎമ്മിലോ ബിജെപിയിലോ ഇത്തരം മത്സരങ്ങള്‍ നടക്കാറില്ലെന്നും സതീശന്‍ പറഞ്ഞു.
കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് എതിരായ പ്രചാരണം ദളിത് നേതാവായതുകൊണ്ടാണെന്ന് കെ.സി. വേണുഗോപാല്‍. ഖാര്‍ഗെ വലിയ നേതാവാണ്. ഒരു സുപ്രഭാതത്തില്‍ വന്നയാളല്ല അദ്ദേഹമെന്നും കെ.സി ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.അധ്യക്ഷ സ്ഥാനത്തേക്കുള്ള മത്സരത്തില്‍ ഇടപെടില്ലെന്ന് ഗാന്ധി കുടുംബം പറഞ്ഞിരുന്നു. ഗാന്ധി കുടുംബത്തിന് പിന്‍സീറ്റ് ഡ്രൈവിന്റെ ആവശ്യമില്ലെന്നും കെ.സി. വ്യക്തമാക്കി