Connect with us

Crime

കേരളത്തിലെ അഞ്ച് ആര്‍എസ്എസ് നേതാക്കള്‍ക്ക് വൈ കാറ്റഗറി സുരക്ഷ

Published

on

തിരുവനന്തപുരം: കേരളത്തിലെ പ്രധാനപ്പെട്ട അഞ്ച് ആര്‍എസ്എസ് നേതാക്കള്‍ക്ക് വൈ കാറ്റഗറി സുരക്ഷയൊരുക്കി കേന്ദ്ര ആഭ്യന്തരമന്ത്രാലയം. നിരോധിക്കപ്പെട്ട തീവ്രവാദ സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്‌ഐ)യില്‍ നിന്ന് ഭീഷണിയുണ്ടാകുമെന്ന് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് അഞ്ച് ആര്‍എസ്എസ് നേതാക്കള്‍ക്ക് സുരക്ഷയൊരുക്കിയത്. എന്‍ഐഎ നടത്തിയ റെയ്ഡില്‍ കേരളത്തിലെ പിഎഫ്‌ഐ നേതാവ് മുഹമ്മദ് ബഷീറിന്റെ വീട്ടില്‍ നിന്ന് അഞ്ച് ആര്‍എസ്എസ് നേതാക്കളുടെ പേരുകളുള്ള ഹിറ്റ്‌ലിസ്റ്റ് കണ്ടെത്തിയിരുന്നു.

ഇതേത്തുടര്‍ന്നാണ് കേരളത്തിലെ അഞ്ച് ആര്‍എസ്എസ് നേതാക്കള്‍ക്ക് ‘വൈ’ കാറ്റഗറി സുരക്ഷ നല്‍കാന്‍ ആഭ്യന്തരമന്ത്രാലയം തീരുമാനിച്ചത്. ആര്‍എസ്എസ് നേതാക്കളുടെ സുരക്ഷ ഉറപ്പാക്കാന്‍ അര്‍ധസൈനിക വിഭാഗത്തിന്റെ കമാന്‍ഡോകളെ വിന്യസിക്കും. മൊത്തം 11 സുരക്ഷ ഉദ്യോഗസ്ഥര്‍ സുരക്ഷ നല്‍കുന്നതിനായി ഷിഫ്റ്റുകളില്‍ പ്രവര്‍ത്തിക്കും. നിരവധി ഹിന്ദു നേതാക്കളുടെ പേരുകളടങ്ങിയ ഹിറ്റ്‌ലിസ്റ്റ് പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളില്‍ നിന്ന് എന്‍ഐഎ കണ്ടെത്തിയിരുന്നു. എന്നാല്‍, നിരോധനത്തിനു പിന്നാലെ കേരളത്തിലെ കലാപം സൃഷ്ടിക്കാന്‍ പ്രമുഖരായ ആര്‍എസ്എസ് നേതാക്കളെ തീവ്രവാദ സംഘം ലക്ഷ്യമിടുമെന്ന വിവരത്തെ തുടര്‍ന്നാണ് കേന്ദ്രത്തിന്റെ മുന്‍കരുതൽ നടപടി. ആര്‍എസ്എസ് നേതാക്കളുടെ പേരുവിവരങ്ങള്‍ ഔദ്യോഗികമായി ഇതുവരെ പുറത്തുവിട്ടിട്ടില്ല.

Continue Reading