Connect with us

Crime

രാജ്യത്ത് 105 ഇടങ്ങളില്‍ സിബിഐ സൈബര്‍ വിഭാഗത്തിന്റെ റെയ്ഡ്

Published

on

ന്യൂഡല്‍ഹി: രാജ്യത്ത് 105 ഇടങ്ങളില്‍ സിബിഐ സൈബര്‍ ക്രൈം വിഭാഗത്തിന്റെ റെയ്ഡ്. അഞ്ച് രാജ്യാന്തര ഏജന്‍സികളുമായി സഹകരിച്ച് ഓപ്പറേഷന്‍ ചക്ര എന്ന പേരിലാണ് റെയ്ഡ്. സൈബര്‍ സാമ്പത്തിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ടാണ് റെയ്ഡ്. 13 സംസ്ഥാനങ്ങളിലെ റെയ്ഡ് യുഎസ് കോള്‍ സെന്ററുമായി ബന്ധപ്പെട്ട തട്ടിപ്പുകേസിലാണ്.
സിബിഐ വൃത്തങ്ങള്‍ നല്‍കുന്ന വിവരം അനുസരിച്ച്, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലെ നാല് സ്ഥലങ്ങളിലും ഡല്‍ഹിയിലെ അഞ്ച് സ്ഥലങ്ങളിലും ചണ്ഡീഗഡിലെ മൂന്ന് സ്ഥലങ്ങളിലും പഞ്ചാബ്, കര്‍ണാടക, അസം എന്നിവിടങ്ങളിലെ രണ്ട് സ്ഥലങ്ങളിലും തിരച്ചില്‍ നടന്നിട്ടുണ്ട്. ഒന്നര കോടി രൂപയും ഒന്നര കിലോ സ്വര്‍ണ്ണവും റെയ്ഡില്‍ പിടികൂടിയെന്നാണ് ഔദ്യോഗിക വിവരം.
ഇന്റര്‍പോള്‍, അമേരിക്കയില്‍ നിന്നുള്ള എഫ്ബിഐ, കാനഡയില്‍ നിന്നുള്ള റോയല്‍ കനേഡിയന്‍ മൗണ്ടന്‍ പൊലീസ്, ഓസ്‌ട്രേലിയയില്‍ നിന്നുള്ള ഓസ്‌ട്രേലിയന്‍ ഫെഡറല്‍ പൊലീസ് എന്നിവര്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സിബിഐ രാജ്യത്തെമ്പാടും റെയ്ഡ് നടത്തിയത്.

Continue Reading