Connect with us

Crime

അബ്ദുല്‍ സത്താറിനെ അഞ്ച് ദിവസത്തെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു

Published

on

കൊച്ചി: പോപ്പുലര്‍ ഫ്രണ്ട് നേതാവ് അബ്ദുല്‍ സത്താറിനെ അഞ്ച് ദിവസത്തെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. കൊച്ചിയിലെ പ്രത്യേക എന്‍ഐഎ കോടതിയുടേതാണ് നടപടി. വെള്ളിയാഴ്ചവരെയാണ് കസ്റ്റഡി അനുവദിച്ചത്. ഏഴ് ദിവസത്തേക്ക് കസ്റ്റഡി ആവശ്യപ്പെട്ടിരുന്നെങ്കിലും അഞ്ച് ദിവസത്തേക്ക് നല്‍കുകയായിരുന്നു.

പോപ്പുലര്‍ ഫ്രണ്ടിന് വിദേശ ഫണ്ടിംഗ് അടക്കം വരുന്നതില്‍ വിശദമായ അന്വേഷണം വേണമെന്നായിരുന്നു എന്‍ഐഎയുടെ വാദം. സംഘടന ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ എ. അബ്ദുല്‍ സത്താറിനെ ചോദ്യം ചെയ്യണമെന്നും ഭീകര റിക്രൂട്ട്‌മെന്റ്, സ്വത്തുക്കള്‍ വാങ്ങിക്കൂട്ടല്‍ എന്നിവയില്‍ അന്വേഷണം വേണമെന്നും എന്‍.ഐ.എയുടെ കസ്റ്റഡി അപേക്ഷയില്‍ ആവശ്യപ്പെട്ടിരുന്നു.

അബ്ദുല്‍ സത്താറിനെ സെപ്റ്റംബര്‍ 20 വരെ കോടതി റിമാന്‍ഡ് ചെയ്തിരുന്നു. കേരളത്തില്‍ എന്‍ഐഎ രജിസ്റ്റര്‍ ചെയ്ത കേസില്‍ മൂന്നാം പ്രതിയാണ് അബ്ദുല്‍ സത്താര്‍.

Continue Reading