Crime
പേരാമ്പ്രയിൽ ബിജെപി പ്രവര്‍ത്തകന്‍റെ വീടിന് നേരെ ബോംബേറ്

കോഴിക്കോട്;ബിജെപി പ്രവര്‍ത്തകന്‍റെ വീടിന് നേരെ ബോംബേറ്. പേരാമ്പ്രയ്ക്ക് സമീപം പാലേരിയില്‍ ബിജെപി പ്രവര്‍ത്തകനായ ശ്രീനിവാസന്‍റെ വീടിനു നേരെയാണ് ആക്രമണമുണ്ടായത്.ഇന്ന് പുലര്‍ച്ചെ 12.40-ഓടെയായിരുന്നു സംഭവം.
ബോംബേറില്‍ ജനല്‍ ചില്ലുകള്‍ പൊട്ടുകയും വീടിനു മറ്റു കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. എന്നാല്‍ വീട്ടുകാര്‍ക്ക് ആര്‍ക്കും പരുക്കേറ്റില്ല. കഴിഞ്ഞ കുറച്ചു നാളുകളായി പ്രദേശത്ത് സിപിഎം – ബിജെപി സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്. പൊലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തുകയാണ്.