Connect with us

NATIONAL

കോൺഗ്രസിന്റെ പുതിയ അദ്ധ്യക്ഷനെ ഇന്നറിയാം. വോട്ടെണ്ണൽ രാവിലെ പത്തിന്

Published

on

ന്യൂഡൽഹി: കോൺഗ്രസിന്റെ പുതിയ അദ്ധ്യക്ഷനെ ഇന്നറിയാം. വോട്ടെണ്ണൽ രാവിലെ പത്ത് മണിക്ക് ആരംഭിക്കും. നിലവിൽ എ ഐ സി സി സ്‌ട്രോംഗ് റൂമിലാണ് ബാലറ്റ് ബോക്സുകൾ സൂക്ഷിച്ചുവച്ചിരിക്കുന്നത്. എല്ലാ പി സി സികളിലെയും വോട്ടുകൾ കൂട്ടിക്കലർത്തിയ ശേഷമായിരിക്കും എണ്ണുക.
ആകെ 9915 വോട്ടർമാരായിരുന്നു ഉണ്ടായിരുന്നത്. ഇതിൽ 9497 പേരാണ് വോട്ട് ചെയ്‌തത്. ആര് ജയിച്ചാലും രണ്ടര പതിറ്റാണ്ടിനുശേഷം ഗാന്ധി കുടുംബത്തിന് പുറത്തുള്ള ഒരാൾ അദ്ധ്യക്ഷ പദവിയിലേക്ക് എത്തും. 22 വർഷങ്ങൾക്ക് ശേഷമാണ് കോൺഗ്രസ് തിരഞ്ഞെടുപ്പിലൂടെ അദ്ധ്യക്ഷനെ തിരഞ്ഞെടുക്കുന്നത്.
കേരളത്തിൽ നിന്ന് വോട്ട് ചെയ്തത് 294 പേർ.

Continue Reading