NATIONAL
ഡി രാജ സിപിഐ ജനറല്‍ സെക്രട്ടറിയായി തുടരും

ഡി രാജ സിപിഐ ജനറല്‍ സെക്രട്ടറിയായി തുടരും
വിജയവാഡ: സിപിഐ ജനറല്‍ സെക്രട്ടറിയായി ഡി രാജ തുടരും. സിപിഐ ഇരുപത്തിനാലാമത് പാര്‍ട്ടി കോണ്‍ഗ്രസ്സിന്‍റെ അവസാന ദിവസമായ ഇന്ന് നാഷണല്‍ കൗണ്‍സില്‍ ഒറ്റക്കെട്ടായിട്ടാണ് ജനറല്‍ സെക്രട്ടറിയെ തെരഞ്ഞെടുത്തത്. 2010 ല്‍ സുധാകര റെഡ്ഡിയുടെ ആരോഗ്യം മോശമായതിനെ തുടര്‍ന്നാണ് ഡി.രാജ ആ സ്ഥാനത്തേക്ക് എത്തുന്നത്. സിപിഐ ദേശിയ കൗണ്‍സിലിലേക്ക് കേരളത്തില്‍ നിന്നും 16 പേരെയാണ് തെരഞ്ഞെടുത്തിരുന്നത്. കെ പ്രസാദിനെ സിപിഐ ദേശിയ എക്‌സിക്യൂട്ടീവിലേക്കും തെരഞ്ഞെടുത്തിട്ടുണ്ട്.
ഡി.രാജയുടെ നേത്വത്തിനെതിനെതിരെ രൂക്ഷവിമര്‍ശനവും ഉയര്‍ന്നിരുന്നു. അമര്‍ജിത് കൗറോ അതുല്‍ കുമാര്‍ അഞ്ജാനോ ജനറല്‍ സെക്രട്ടറി ആകുമെന്ന പ്രചരണവും ഉയര്‍ന്നിരുന്നു. അതിനോടുവിലാണ് ഡി.രാജയെ തന്നെ ജനറല്‍ സെക്രട്ടറിയാക്കാന്‍ തിരുമാനിച്ചത്