Connect with us

NATIONAL

നോട്ടുകളില്‍ ഹിന്ദു ദൈവങ്ങളുടെ ചിത്രം ഉള്‍പ്പടുത്തണമെന്ന് അഭ്യര്‍ഥിച്ച് പ്രധാനമന്ത്രിക്ക് കത്തയച്ച്  കെജരിവാൾ

Published

on


ന്യൂഡല്‍ഹി: കറന്‍സി നോട്ടുകളില്‍ ഹിന്ദു ദൈവങ്ങളുടെ ചിത്രം ഉള്‍പ്പടുത്തണമെന്ന് അഭ്യര്‍ഥിച്ച് പ്രധാനമന്ത്രിക്ക് കത്തയച്ച് ഡല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജരിവാള്‍.   നോട്ടുകളില്‍ ലക്ഷ്മി ദേവിയുടെയും ഗണപതിയുടെയും ചിത്രങ്ങള്‍ ഉള്‍പ്പെടുത്തണമെന്നും 130 കോടി ഇന്ത്യക്കാര്‍ക്കു വേണ്ടിയാണ് ഇക്കാര്യം ആവശ്യപ്പെടുന്നതെന്നും കെജരിവാള്‍ പറഞ്ഞു. 

രാജ്യത്തെ സാമ്പത്തിക നില മെച്ചപ്പെടുന്നതിനാണ് ഇത്തരമൊരു നിര്‍ദേശം മുന്നോട്ടുവയ്ക്കുന്നതെന്ന് നേരത്തെ കെജരിവാള്‍ പറഞ്ഞിരുന്നു. രാജ്യത്തിന് ഐശ്വര്യം വരണമെന്നും ഓരോ കുടുംബവും സമൃദ്ധരായിരിക്കണമെന്നും അതിനു ദൈവങ്ങളുടെ അനുഗ്രഹം വേണമെന്നുമാണ് കെജരിവാള്‍ പറയുന്നത്. 

Continue Reading