International
പട്ടിണി മാറ്റാൻ നടത്തിയ പോരാട്ടത്തിന് സമാധാനത്തിനുള്ള നൊബേൽ പുരസ്ക്കാരം

സ്റ്റോക്കോം: സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. ഐക്യരാഷ്ട്രസംഘടനയ്ക്ക് കീഴിലെ വേള്‍ഡ് ഫുഡ് പ്രോഗ്രാമിന് (ഡബ്ല്യുഎഫ്പി)ആണ് നെബേല്‍ സമ്മാനം ലഭിച്ചത്.
ലോകത്തിലെ പട്ടിണി മാറ്റാന്‍ നടത്തിയ പോരാട്ടത്തിനാണ് പുരസ്‌കാരം. 88 രാജ്യങ്ങളിലെ 10 കോടി ജനങ്ങള്‍ക്ക് ഡബ്ല്യുപിഎഫ് എല്ലാവര്‍ഷവും ഭക്ഷണം എത്തിക്കുന്നുണ്ട്.ദാരിദ്ര്യനിര്‍മാര്‍ജനത്തിനായി ഐക്യരാഷ്ട്രസഭയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഭക്ഷ്യസുരക്ഷാ മേഖലയിലെ ഏറ്റവും വലിയ സംഘടനയാണിത്.
എണ്‍പതില്‍ അധികം രാജ്യങ്ങളിലായി ഒന്‍പത് കോടിയിലധികം ആളുകളുടെ പട്ടിണി മാറ്റാനുള്ള ശ്രമങ്ങളാണ് സംഘടന നടത്തുന്നത്. റോം ആസ്ഥാനമാക്കിയാണ് സംഘടന പ്രവര്‍ത്തിക്കുന്നത്. 1963ല്‍ ആണ് ഇത് സ്ഥാപിക്കപ്പെട്ടത്.
അന്താരാഷ്ട്രതലത്തിലുള്ള ഐക്യദാര്‍ഢ്യത്തിന്റെയും ബഹുമുഖസഹകരണത്തിന്റെയും ആവശ്യകത കോവിഡ് 19ന്റെപുതിയസാഹചര്യത്തില്‍ മറ്റെന്നത്തേക്കാളും പ്രധാനമാണെന്ന് പുരസ്‌കാരം പ്രഖ്യാപിച്ചുകൊണ്ട് നോര്‍വീജിയന്‍ നൊബേല്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബെറിറ്റ് റെയ്‌സ് ആന്‍ഡേഴ്‌സണ്‍ അഭിപ്രായപ്പെട്ടു. 10 ദശലക്ഷം സ്വീഡിഷ് ക്രൗണ്‍ (ഏകദേശം 8.26 കോടി രൂപ) ആണ്പുരസ്‌കാരത്തുക. ഡിസംബര്‍ പത്തിന് ഓസ്‌ലോയില്‍ പുരസ്‌കാരം സമ്മാനിക്കും.