Connect with us

KERALA

എം വി ഗോവിന്ദനെ സി.പി.എം പൊളിറ്റ് ബ്യൂറോ അംഗമായി തെരഞ്ഞെടുത്തു

Published

on

എം വി ഗോവിന്ദനെ സി.പി.എം പൊളിറ്റ് ബ്യൂറോ അംഗമായി തെരഞ്ഞെടുത്തു

ന്യൂഡൽഹി: സിപി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ  പൊളിറ്റ് ബ്യൂറോ അംഗമായി കേന്ദ്രക്കമ്മിറ്റി യോഗം തെരഞ്ഞെടുത്തു.ഡൽഹിയിൽ ചേർന്ന സിപി എം കേന്ദ്രകമ്മിറ്റിയോഗമാണ് തീരുമാനമെടുത്തത്.സിപി.എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കാൻ കോടിയേരി ബാലകൃഷ്‌ണന്‌ രോഗാവസ്ഥമൂലം കഴിയാത്ത സാഹചര്യത്തിൽ ആഗസ്റ്റ് 28നാണ് എം വി ഗോവിന്ദനെ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തത്. രണ്ടാം പിണറായി മന്ത്രിസഭയിൽ തദ്ദേശസ്വയം ഭരണവകുപ്പ് മന്ത്രി ആയിരിക്കെയാണ് കേന്ദ്രകമ്മിറ്റിയംഗമായ എം വി ഗോവിന്ദൻ സംസ്ഥാന സെക്രട്ടറിയാകുന്നത്.

.

Continue Reading