Connect with us

NATIONAL

ഗുജറാത്ത് തിരഞ്ഞടുപ്പ് തീയതികൾ ഇന്ന് പ്രഖ്യാപിക്കും

Published

on

ന്യൂഡൽഹി: ഗുജറാത്ത് തിരഞ്ഞടുപ്പ് തീയതികൾ ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് പന്ത്രണ്ടിന് നടക്കുന്ന വാർത്താസമ്മേളനത്തിലായിരിക്കും പ്രഖ്യാപനം ഉണ്ടാവുക. നേരത്തേ ഹിമാചൽ പ്രദേശിലെ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനൊപ്പം ഗുജറാത്തിലെ തീയതികളും പ്രഖ്യാപിക്കും എന്നുകരുതിയെങ്കിലും അത് ഉണ്ടായില്ല.

2023 ഫെബ്രുവരി 18നാണ് ഗുജറാത്ത് സർക്കാരിന്റെ കാലാവധി കഴിയുക. 182 അംഗ നിയമസഭയിൽ ബിജെപിക്ക് 111 എംഎൽഎമാരും കോൺഗ്രസിന് 62 എംഎൽഎമാരുമുണ്ട്.
നിലവിൽ ബി ജെ പിക്ക് ഭരണത്തുടർച്ച കിട്ടുമെന്നാണ് കരുതുന്നതെങ്കിലും ആം ആദ്‌മി പാർട്ടി ശക്തമായ വെല്ലുവിളി ഉയർത്തുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഗുജറാത്തിൽ കാലുറപ്പിക്കാനുള്ള മുന്നൊരുക്കമാണ് പാർട്ടി നടത്തുന്നത്. കറൻസി നോട്ടുകളിൽ ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങൾ വേണമെന്നതുൾപ്പടെയുള്ള പാർട്ടി നേതാവ് അരവിന്ദ് കെജ്‌രിവാളിന്റെ പ്രസ്താവനങ്ങൾ ഇത് ലക്ഷ്യം വച്ചുള്ളതാണെന്ന് വ്യക്തം.

Continue Reading