Connect with us

Crime

സ്വര്‍ണക്കടത്തും സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങളും ആയുധമാക്കി ഗവര്‍ണർ.സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടെങ്കില്‍ ഇടപെടുമെന്ന്‌ ഗവര്‍ണര്‍

Published

on


ന്യൂഡല്‍ഹി: സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പോര് രൂക്ഷമായിരിക്കെ മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ ഓഫീസിനുമെതിരേ സ്വര്‍ണക്കടത്തും സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങളും ആയുധമാക്കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. നയതന്ത്ര പാഴ്‌സല്‍ വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടെങ്കില്‍ ഇടപെടുമെന്ന്‌ ഗവര്‍ണര്‍ മുന്നറിയിപ്പ് നല്‍കി. മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങള്‍ സംബന്ധിച്ച് ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് സ്വര്‍ണക്കടത്ത് കേസിനെക്കുറിച്ചും ഗവര്‍ണര്‍ സംസാരിച്ചത്.

സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതിയായ സ്വപ്‌ന സുരേഷിനെപ്പറ്റിയും ഗവര്‍ണര്‍ പരാമര്‍ശിച്ചു. ആ വനിതയ്ക്ക് ജോലി ലഭിച്ചത് എങ്ങനെയെന്നും അവരെ ആരാണ് ഹില്‍ സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചതെന്നും ഗവര്‍ണര്‍ ചോദിച്ചു. വിവാദ വനിത മുഖ്യമന്ത്രിയുടെ ഓഫീസില്‍ വന്നിട്ടില്ലേ. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജിവെച്ചത് ഏത് കാരണത്താലാണെന്നും ഇക്കാര്യങ്ങളെല്ലാം ജനങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും ഇതുസംബന്ധിച്ച് ഒരു പുസ്തകം വരെ ഇറങ്ങിയിട്ടുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു.ഇത്തരം കാര്യങ്ങളില്‍ ഇടപെടാനുള്ള എല്ലാ അധികാരങ്ങളും അവകാശങ്ങളും തനിക്കുണ്ടെന്നും ഗവർണർ ചൂണ്ടിക്കാട്ടി. സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ട് സര്‍വകലാശാലകളില്‍ സ്വന്തക്കാരെ നിയമിച്ചിട്ടുണ്ടെങ്കിലും താന്‍ ഇടപെടും. ഇത്തരത്തിലുള്ള എല്ലാ നിയമവിരുദ്ധ നടപടികളിലും മുഖ്യമന്ത്രിയുടെ ഓഫീസ് ബന്ധപ്പെടുന്നത് എങ്ങനെയാണെന്നും ഗവര്‍ണര്‍ ചോദിച്ചു.

Continue Reading