NATIONAL
ഗുജറാത്ത് തിരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായി. ഡിസംബർ ഒന്ന്, അഞ്ച് തീയതികളിൽ

ന്യൂഡൽഹി: ഗുജറാത്തിൽ തിരഞ്ഞെടുപ്പ് നടക്കുക രണ്ട് ഘട്ടങ്ങളിലായി. ഡിസംബർ ഒന്ന്, അഞ്ച് തീയതികളിലാണ് വോട്ടെടുപ്പ്. ഡിസംബർ എട്ടിനാണ് വോട്ടെണ്ണൽ. 51,782 പോളിംഗ് സ്‌റ്റേഷനുകളിലായി ആകെ 4.9 വോട്ടർമാരാണ് ഉള്ളത്. 3,24,47 പേർ കന്നിവോട്ടർമാരാണ്.
അടുത്തവർഷം ഫെബ്രുവരി 18നാണ് ഭൂപേന്ദ്രഭായ പട്ടേൽ സർക്കാരിന്റെ കാലാവധി കഴിയുക. 182 അംഗ നിയമസഭയിൽ ബിജെപിക്ക് 111 എംഎൽഎമാരും കോൺഗ്രസിന് 62 എംഎൽഎമാരുമുണ്ട്. കഴിഞ്ഞ 27 വർഷമായി ബി ജെ പിയാണ് സംസ്ഥാനം ഭരിക്കുന്നത്.ഗുജറാത്തിൽ ഇത്തവണ ത്രികോണ പോരാട്ടമാണ് നടക്കുന്നത്. ബി ജെ പിക്കും കോൺഗ്രസിനും കനത്ത വെല്ലുവിളിയുയർത്തി ആം ആദ് മി പാർട്ടി രംഗത്തുണ്ട്. ഭരണത്തുടർച്ച കിട്ടുമെന്നാണ് ബി ജെ പി നേതൃത്വം കരുതുന്നതെങ്കിലും, ആം ആദ് മി കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിന്റെ പരിപാടികളിലെ ജനപങ്കാളിത്തം ആശങ്കയുണ്ടാക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.കറൻസി നോട്ടുകളിൽ ലക്ഷ്മിദേവിയുടേയും ഗണേശ ഭഗവാന്റെയും ചിത്രം കൂടി ഉൾപ്പെടുത്തണമെന്ന് ദിവസങ്ങൾക്ക് മുമ്പ് അരവിന്ദ് കെജ്‌രിവാൾ പറഞ്ഞിരുന്നു. ഗുജറാത്ത് തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടായിരുന്നു കെജ്‌രിവാളിന്റെ നീക്കം.