Education
പുറത്താക്കാതിരിക്കാനുള്ള കാരണം കാണിക്കല്‍ നോട്ടീസിനെതിരെ തിങ്കളാഴ്ച 5ന് മുമ്പ് വിസിമാര്‍ മറുപടി നല്‍കണമെന്ന് ഹൈക്കോടതി

കൊച്ചി: പുറത്താക്കാതിരിക്കാനുള്ള ഗവര്‍ണ്ണറുടെ കാരണം കാണിക്കല്‍ നോട്ടീസിനെതിരെ തിങ്കളാഴ്ച വൈകിട്ട് 5ന് മുമ്പ് വിസിമാര്‍ മറുപടി നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. നോട്ടീസിന് മറുപടി നല്‍കാനുള്ള സമയപരിധി ഇന്ന് വൈകിട്ട് അവസാനിക്കാനിരിക്കെയാണ് വിഷയം ഹൈക്കോടതിയുടെ പരിഗണനക്ക് വന്നത്.രാജി വെയ്ക്കണമെന്ന ഗവര്‍ണരുടെ നോട്ടീസ് നേരത്തെ റദാക്കിയിരുന്നതായി വൈസ് ചാന്‍സിലര്‍മാര്‍ അറിയിച്ചു. ആദ്യ നോട്ടീസ് റദ്ദാക്കിയതിനാല്‍ അത് അനുസരിച്ചില്ല എന്ന കാരണത്താല്‍ രണ്ടാമത് നോട്ടീസ് അയക്കാന്‍ ആകില്ല. വൈസ് ചാന്‍സലര്‍ നിയമനത്തില്‍ തെറ്റ് ഉണ്ടെങ്കിലും അത് തിരുത്താന്‍ ചാന്‍സലര്‍ക്ക് അധികാരമില്ലെന്നും വിസിമാര്‍ വാദിച്ചു.
നിയമനത്തില്‍ ക്രമകേട് ഉണ്ടെങ്കില്‍ വിസി മാരുടെ നിയമനം നിലനില്‍ക്കില്ലെന്ന് കോടതി ഓര്‍മിപ്പിച്ചു സുപ്രീകോടതി വിധി പ്രാവര്‍ത്തികം ആക്കുക മാത്രമല്ലേ ചാന്‍സലര്‍ ചെയ്തുള്ളൂ എന്ന് കോടതി ചോദിച്ചു.ചാന്‍സിലര്‍ക്ക് സുപ്രീം കോടതിയോട് മറുപടി പറയാന്‍ ബാധ്യസ്ഥത ഉണ്ട്. കോടതി വിധി പ്രകാരം ചാന്‍സിലര്‍ക്കു ഇടപെടാമെന്നും ഹൈക്കോടതി പരാമര്‍ശിച്ചു. നോട്ടീസിന് രണ്ടു വിസി മാര്‍ മറുപടി നല്‍കി എന്ന് ഗവര്‍ണറുടെ അഭിഭാഷകന്‍ അറിയിച്ചു.തുടര്‍ന്ന് തിങ്കളാഴ്ച വൈകിട്ട് 5നകം എല്ലാ വിസിമാരും ഗവര്‍ണര്‍ക്ക് വിശദീകരണം നല്‍കാന്‍ കോടതി നിര്‍ദ്ദേശിച്ചു. കേസ് ചെവ്വാഴ്ച പരിഗണിക്കാനായി മാറ്റി.
മുന്‍ കേരള സര്‍വകലാശാല വി സി മഹാദേവന്‍ പിള്ള അടക്കം ഏഴ് പേരാണ് ഹൈക്കോടതിയെ സമീപിച്ചിട്ടുള്ളത്. ഗവര്‍ണറുടെ നടപടി നിയമപരമല്ലന്നാണ് ഹര്‍ജിക്കാര്‍ പറയുന്നത്. എന്നാല്‍ ഗവര്‍ണറുടെ നോട്ടീസിന് മറുപടി നല്‍കുകയല്ലേ വേണ്ടത് എന്നായിരുന്നു ഹൈക്കോടതി കഴിഞ്ഞ ദിവസവും ഹര്‍ജിക്കാരോട് ചോദിച്ചത്.യുജിസി ചട്ടം പാലിക്കാതെയുള്ള നിയമനത്തിന്റെ പേരില്‍ സാങ്കേതിക സര്‍വ്വകലാശാല വൈസ് ചാന്‍സലറെ പുറത്താക്കിയ സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു ഒമ്പത് വി.സി.മാരോട് 24 മണിക്കൂറിനുള്ളില്‍ ഗവര്‍ണര്‍ രാജിവെയ്ക്കാന്‍ ആവശ്യപ്പെട്ടത്.