Crime
തലശേരിയിൽ കാറിൽ ചാരി നിന്നതിന് പിഞ്ചുബാലന് ക്രൂരമർദ്ദനം. പൊന്ന്യം പാലം സ്വദേശി കസ്റ്റഡിയിൽ

കണ്ണൂർ: തലശേരിയിൽ കാറിൽ ചാരി നിന്നതിന് പിഞ്ചുബാലന് ക്രൂരമർദ്ദനം. സംഭവവുമായ് ബന്ധപ്പെട്ട് പൊന്ന്യം പാലം സ്വദേശി ശിഹ് ഷാദിനെ തലശ്ശേരി പോലീസ് കസ്റ്റഡിയിലെടുത്തു ഇയാളുട കാറും കസ്റ്റഡിയിലെടുത്തു.
ഇന്നലെ രാത്രിയാണ് സംഭവം.
ആറു വയസുകാരനെ ചവിട്ടി തെറിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെ സംഭവം വിവാദമായിരുന്നു. ഗണേഷ് എന്ന കുട്ടിക്കാണ് മർദ്ദനമേറ്റത്. കുട്ടിയുടെ നടുവിന് സാരമായി പരിക്കേറ്റു. പൊന്ന്യംപാലം സ്വദേശി ശിഹ്ഷാദാണ് ക്രൂരകൃത്യം ചെയ്തത്. സി.സി.ടി.വി ദൃശ്യങ്ങൾ വന്ന് മണിക്കൂറുകൾ കഴിഞ്ഞിട്ടും കേസെടുക്കാനോ ആരോപണ വിധേയനായ ആളെ ചോദ്യം ചെയ്യാനോ പൊലീസ് തയ്യാറായിരുന്നില്ല .ഒടുവിൽ ചാനലുകളിൽ വാർത്ത വന്നതോടെയാണ് കേസെടുത്തത്. കേരളത്തിൽ ജോലിക്കെത്തിയ രാജസ്ഥാൻ കുടുംബത്തിലെ ഗണേഷ് എന്നകുട്ടിയെയാണ് ചവിട്ടിയത്. കുട്ടി ഇപ്പോൾ തലശ്ശേരി ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.