Connect with us

NATIONAL

ജസ്റ്റിസ് ധനഞ്ജയ യശ്വന്ത് ചന്ദ്രചൂഢ് ഇന്ത്യയുടെ അന്‍പതാം ചീഫ് ജസ്റ്റിസായി ചുമതലയേറ്റു

Published

on

ന്യൂഡൽഹി: ജസ്റ്റിസ് ധനഞ്ജയ യശ്വന്ത് ചന്ദ്രചൂഢ് ഇന്ത്യയുടെ അന്‍പതാം ചീഫ് ജസ്റ്റിസായി ചുമതലയേറ്റു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുത്തു. ഇന്നലെ വിരമിച്ച ജസ്റ്റിസ് യു.യു.ലളിതിന്‍റെ പിന്‍ഗാമിയായാണ്  ഡി.വൈ.ചന്ദ്രചൂഢ് ഇന്ത്യയുടെ ചീഫ് ജസ്റ്റീസ് പദവിയിലെക്കേത്തുന്നത്. രാജ്യത്തിന്‍റെ പരമോന്നത കസേരയില്‍ രണ്ട് വര്‍ഷമുണ്ടാകും. 2024 നവംബര്‍10 നാണു വിരമിക്കുക.

ഏറ്റവും കൂടുതല്‍ കാലം സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന വൈ.വി.ചന്ദ്രചൂഡിന്‍റെ മകനാണ്  ഡി.വൈ.ചന്ദ്രചൂഢ്. ഏഴു വര്‍ഷമാണ് വര്‍ഷമാണ് വൈ.വി.ചന്ദ്രചൂഡ് ചീഫ് ജസ്റ്റിസ് പദവിയിലിരുന്നത്. അലഹാബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന ഡി.വൈ.ചന്ദ്രചൂഡ്, 2016 മേയ് 13നാണ് സുപ്രീം കോടതി ജഡ്ജിയായത്. 2000 മാര്‍ച്ച് 29 മുതല്‍ ബോംബെ ഹൈക്കോടതിയില്‍ ജഡ്ജിയായിരുന്നു. അതിനു മുമ്പ് അഡീഷനല്‍ സോളിസിറ്റര്‍ ജനറലായിരുന്നു.

Continue Reading