Crime
അദ്ധ്യാപന പരീക്ഷയ്ക്ക് യുവതിയ്ക്ക് ലഭിച്ച ഹാൾടിക്കറ്റിലെ ഫോട്ടോ നടി സണ്ണി ലിയോണിന്റേത്

ബംഗളൂരു: അദ്ധ്യാപന പരീക്ഷയ്ക്ക് യുവതിയ്ക്ക് ലഭിച്ച ഹാൾടിക്കറ്റിലെ ഫോട്ടോ നടി സണ്ണി ലിയോണിന്റേത്. കർണാടക അദ്ധ്യാപക റിക്രൂട്ട്‌മെന്റ് പരീക്ഷയിലാണ് വീഴ്ച നടന്നത്. ഹാൾടിക്കറ്റിന്റെ ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെ വ്യാപക പ്രതിഷേധം ഉയർന്നതിന് പിന്നാലെ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു.
സംഭവത്തിന് പിന്നാലെ സംസ്ഥാന വിദ്യാഭ്യാസ വകുപ്പിനെ രൂക്ഷമായി വിമർശിച്ച് കർണാടക കോൺഗ്രസിന്റെ സമൂഹമാദ്ധ്യമ ചെയർപേഴ്‌സൺ ബി ആർ നായിഡു രംഗത്തെത്തി. പരീക്ഷാ ഹാൾടിക്കറ്റിൽ ഉദ്യോഗാർത്ഥിയ്ക്ക് പകരമായി സംസ്ഥാന വകുപ്പ് നീലച്ചിത്ര നടിയായ സണ്ണി ലിയോണിന്റെ ചിത്രം അച്ചടിച്ചുവെന്ന് നായിഡു ആരോപിച്ചു. നിയമസഭയ്ക്കുള്ളിൽ നീലചിത്രങ്ങൾ കണ്ട പാർട്ടിയിൽ നിന്ന് മറ്റെന്ത് പ്രതീക്ഷിക്കാനാകുമെന്നും അദ്ദേഹം പരിഹസിച്ചു.