Connect with us

Crime

സച്ചിൻ ദേവ് എം എൽ എയുടെ പേഴ്സണൽ സ്റ്റാഫ് കെ.എസ്.യു പ്രവർത്തകരെ ആക്രമിച്ചുവെന്നു സ്വീക്കർക്ക് പരാതി

Published

on

സച്ചിൻ ദേവ് എം എൽ എയുടെ പേഴ്സണൽ സ്റ്റാഫ് കെ.എസ്.യു പ്രവർത്തകരെ ആക്രമിച്ചുവെന്നു സ്വീക്കർക്ക് പരാതി

തിരുവനന്തപുരം: നിയമനക്കത്ത് വിവാദത്തിൽ തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രന്റെ വീടിനുമുന്നിൽ പ്രതിഷേധിക്കാനെത്തിയ കെ എസ് യു പ്രവർത്തകരെ മർദ്ദിച്ച സംഭവത്തിൽ കോവളം എം എൽ എ വിൻസെന്റ് സ്പീക്കർക്ക് പരാതി നൽകി.മേയറുടെ ഭർത്താവായ സച്ചിൻ ദേവ് എം എൽ എയുടെ പേഴ്സണൽ സ്റ്റാഫ് പ്രവർത്തകരെ ആക്രമിച്ചുവെന്നും ഇവർക്കെതിരെ നടപടി വേണമെന്നുമാണ് പരാതിയിലെ ആവശ്യം. സച്ചിൻ ദേവിന്റെ പേഴ്സണൽ സ്റ്റാഫ് അംഗം അബിൻ സത്യൻ എന്നയാൾ കെ എസ്‌ യു പ്രവർത്തകരെ മർദ്ദിച്ചു. ഇത് സർക്കാർ ഖജനാവിൽ നിന്നും ശമ്പളം പറ്റുന്ന ആളെന്ന നിലയിൽ ജീവനക്കാരുടെ പെരുമാറ്റ ചട്ടങ്ങൾക്ക് എതിരാണ്. അതിനാൽ ഇയാൾക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് വിൻസെന്റ് എം എൽ എ സ്പീക്കർക്ക് പരാതി നൽകിയത്.

Continue Reading