Education
വിദ്യാഭ്യാസം നേടുന്നത് നല്ല മനുഷ്യരാകാന്‍ വേണ്ടിയാവണം- കെ .എന്‍ .എ ഖാദര്‍

തലശ്ശേരി- ഉന്നത വിദ്യാഭ്യാസം നേടുന്നതോടൊപ്പം നല്ല മനുഷ്യരായി മാറേണ്ടതുണ്ടെന്നും മുന്‍ എം.എല്‍.എ കെ.എന്‍.എ ഖാദര്‍ പറഞ്ഞു. സല്‍സ്വഭാവം സത്യസന്ധതയും മൂല്യബോധവും ഉള്ള സമൂഹമാണ് രാജ്യത്തിനാവശ്യമെന്നും ഖാദര്‍ കൂട്ടിച്ചേര്‍തു. കല്ലിക്കണ്ടി എന്‍.എ.എം കോളേജ് യൂനിയന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉന്നത വിദ്യാഭ്യാസം ഉള്ളവരാണ് ഇപ്പോള്‍ കുറ്റവാളികളുടെ കൂട്ടത്തില്‍ കൂടുതല്‍ പേര്‍. നല്ല വിദ്യാഭ്യാസം നേടി സമൂഹത്തിനും രാജ്യത്തിനും ഉപകാരപ്രദമായ സമൂഹമായി മാറണമെന്നും ഖാദര്‍ കൂട്ടിച്ചേര്‍ത്തു.
എല്ലാ മതങ്ങളും നമ്മുടെ ആവശ്യപ്പെടുന്നത് മൂല്യബോധം ഉള്ളവരും ധാര്‍മിക ബോധം ഉള്ളവരും ആക്കാന്‍
നമ്മുടെ ജീവിതം അനശ്വരമാണ് ഒരു ചിത്രശലഭത്തിന്റെ ആയുസ്സ് മാത്രമാണ് മനുഷ്യനുള്ളത് വെറുതെ കലഹിച്ച് പോരടിച്ച് ജീവിക്കേണ്ടവരെല്ലാം നമ്മള്‍ ജീവിതം അടയാളപ്പെടുത്തേണ്ടതാണ്
മയക്കുമരുന്നിന്റെ ലഭ്യത വര്‍ദ്ധിച്ച കാലത്ത് വിദ്യാര്‍ത്ഥികള്‍ വളരെ സൂക്ഷ്മതയോടു കൂടി മുന്നോട്ടുപോകേണ്ടതാണ് l ആധുനികകാലത്ത് വിദ്യാഭ്യാസത്തിന് എല്ലാ സൗകര്യങ്ങളും ലഭ്യമാണ് പരമാവധി ഉപയോഗപ്പെടുത്തി വിദ്യ നേടുക എന്നതാണ് വിദ്യാര്‍ത്ഥിയുടെ ദൗത്യം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാനേജ്‌മെന്റ് അധ്യാപകരും രക്ഷിതാക്കളും കാലത്തിനനുസൃതമായി സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട് അത് ഉപയോഗപ്പെടുത്തി വിദ്യ നേടുക അതാണ് വിദ്യാര്‍ത്ഥിയുടെ ലക്ഷ്യം ആകേണ്ടതെന്നും കെ .എന്‍ .എ ഖാദര്‍ ചൂണ്ടിക്കാട്ടി.
കോളേജ് സ്റ്റുഡന്‍സ് ചെയര്‍മാന്‍ മുഹമ്മദ് അഫ്‌റുദ്ദീന്‍ അദ്ധ്യക്ഷനായി. പ്രിന്‍സിപ്പള്‍ ടി മജീഷ് മുഖ്യ പ്രഭാഷണം നടത്തി.കോളേജ് മാനേജ്മന്റ്റ് ജനറല്‍ സിക്രട്ടറി പി .പി .എ ഹമീദ് വൈസ്. പ്രസിഡന്റ്റുമാരായ പി .പി അബുബക്കര്‍ പാര്‍ക്കോ , ടി. അബുബക്കര്‍ , പാനൂര്‍ സമീര്‍ പറമ്പത്ത് , എം. ഇ .എഫ് ആരിഫ് എം കെ , ഡോ: അഷ്‌റഫ് യൂനിയന്‍ ഭാരവാഹികളായ മുഹമ്മദ് സഫറുദ്ദീന്‍ ,നജ ഉസ്മാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.