International
മൂന്നാം അങ്കത്തിന് ഒരുങ്ങി ഡൊണാള്‍ഡ് ട്രംപ്.വീണ്ടും അമേരിക്കയെ ഒന്നാമതെത്തിക്കും.

.
ഫ്‌ളോറിഡ: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മൂന്നാം അങ്കത്തിനൊരുങ്ങി മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപനം നടത്തി. ഫ്‌ളോറിഡയിലെ ട്രംപിന്റെ മാര്‍-എ-ലാഗോ എസ്റ്റേറ്റില്‍ തന്റെ അണികളെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്.’അമേരിക്കയെ വീണ്ടും മികച്ചതാക്കി മാറ്റാന്‍, അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള എന്റെ സ്ഥാനാര്‍ത്ഥിത്വം ഞാന്‍ ഈ രാത്രി പ്രഖ്യാപിക്കുകയാണ്.’ ട്രംപ് തന്റെ അണികളോടായിപറഞ്ഞു.
‘ഈ രാജ്യത്തിന് എന്തായിത്തീരാന്‍ സാധിക്കുമെന്ന് ലോകം ഇനിയും കണ്ടിട്ടില്ലെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. നമ്മള്‍ വീണ്ടും അമേരിക്കയെ ഒന്നാമതെത്തിക്കുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.