Connect with us

Crime

ആമസോൺ കാൽലക്ഷത്തോളം പേരെ മതപരിവർത്തനം ചെയ്യാൻ സഹായിച്ചതായി ആരോപണം

Published

on

ന്യൂഡൽഹി: മതപരിവർത്തനത്തിന് ബഹുരാഷ്ട്ര കമ്പനിയായ ആമസോൺ പണം നൽകുന്നെന്ന് ആർ എസ് എസിന്റെ പ്രസിദ്ധീകരണമായ ‘ഓർഗനൈസ‌ർ ‘. ‘അമേസിംഗ് ക്രോസ് കണക്‌ഷൻ’ എന്ന തലക്കെട്ടോടെ എഴുതിയ ലേഖനത്തിലാണ് ആരോപണങ്ങൾ.
‘അമേരിക്കൻ ബാപ്റ്റിസ്റ്റ് ചർച്ച്’ എന്ന അനധികൃതസംഘടനയുമായി ആമസോണിന് സാമ്പത്തിക ഇടപാടുകൾ ഉണ്ടെന്നും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ മതപരിവർത്തനത്തിന് സഹായിക്കുന്നുവെന്നുമാണ് ആ‌ർ എസ് എസിന്റെ പ്രധാന ആരോപണം.അമേരിക്കൻ ബാപ്റ്റിസ്റ്റ് ചർച്ചിന് ഇന്ത്യയിൽ ഓൾ ഇന്ത്യ മിഷൻ (എ ഐ എം) എന്ന പേരിൽ ഉപസംഘടനയുണ്ട്. ഈ സംഘടനവഴി 25,000 പേരെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനംചെയ്തു. ഇതുസംബന്ധിച്ച വിവരങ്ങൾ വെബ്‌സൈറ്റിൽ പരസ്യപ്പെടുത്തിയിട്ടുണ്ടെന്നും ലേഖനത്തിൽ ആരോപണമുണ്ട്. അതേസമയം, ആരോപണങ്ങൾ ആമസോൺ നിഷേധിച്ചു. ആമസോൺ ഇന്ത്യയ്ക്ക് ഓൾ ഇന്ത്യ മിഷനുമായി യാതൊരു ബന്ധവുമില്ലെന്ന് അധികൃതർ വ്യക്തമാക്കി.

Continue Reading