Connect with us

KERALA

സാധാരണക്കാരില്‍ നിന്നും നേതൃത്വം അകന്ന് പോകുന്നതാണ് കോണ്‍ഗ്രസിനുണ്ടായ പിന്നാക്കാവസ്ഥയ്ക്ക് കാരണമെന്ന് കെ സുധാകരന്‍

Published

on

കോഴിക്കോട്:സാധാരണക്കാരില്‍ നിന്നും നേതൃത്വം അകന്ന് പോകുന്നതാണ് ഇന്ന് കോണ്‍ഗ്രസിനുണ്ടായ പിന്നാക്കാവസ്ഥയ്ക്ക് കാരണമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ആരും പ്രത്യയ ശാസ്ത്രം പഠിക്കുന്നില്ല. കോഴിക്കോട് ഡിസിസി ഓഫീസിന്റെ തറക്കല്ലിടല്‍ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു കെപിസിസി അധ്യക്ഷന്‍. താരീഖ് അന്‍വര്‍, രമേശ് ചെന്നിത്തല, എംകെ രാഘവന്‍, കെ മുരളീധരന്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്.

നേതാക്കളുടെ ചിന്തകള്‍ മാറണമെന്നും പുതിയ ചിന്തകളും മുഖവും ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.സഹായിക്കുന്നവര്‍ക്കൊപ്പം ആളുകള്‍ നില്‍ക്കുന്ന രാഷ്ട്രീയമാണ് ഇപ്പോഴത്തേത്. അതിനാല്‍ സാധാരണക്കാര്‍ക്കൊപ്പം നേതാക്കള്‍ നില്‍ക്കണം. പൊതുവായ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കണം, അല്ലാത്തവരെ ഇപ്പോള്‍ ആര്‍ക്കും വേണ്ട എന്നും കെ സുധാകരന്‍ പറഞ്ഞു.

Continue Reading