Crime
വിഴിഞ്ഞത്ത് ക്ഷമയുടെ നെല്ലിപ്പടി കാണുന്നത് വരെ സര്‍ക്കാര്‍ പോയി പോലീസ് സ്‌റ്റേഷന്‍ ആക്രമിക്കുക എന്നതൊക്കെ കേരളം പോലെയൊരു സംസ്ഥാനത്ത് അംഗീകരിക്കാന്‍ കഴിയില്ല

കോഴിക്കോട്: ഏത് സമരം നടക്കുമ്പോഴും ഉന്നയിക്കുന്ന എല്ലാ ആവശ്യങ്ങളും അംഗീകരിക്കാറില്ലെന്നും ഭൂരിപക്ഷം ആവശ്യങ്ങളും അംഗീകരിക്കപ്പെട്ടുകഴിഞ്ഞാല്‍, സമരത്തില്‍ നിന്നും പിന്നോട്ടുപോകാറാണ് പതിവെന്നും
തുറമുഖമന്ത്രി അഹമ്മദ് ദേവര്‍കോവില്‍. പിന്നീട് വേണ്ടിവന്നാല്‍ വീണ്ടും സമരം നടത്തുന്ന സാഹചര്യമാണ് ഉണ്ടാവാറുള്ളത്. വിഴിഞ്ഞത്ത് ക്ഷമയുടെ നെല്ലിപ്പടി കാണുന്നത് വരെ സര്‍ക്കാര്‍ പോയിട്ടുണ്ട്. പോലീസ് സ്‌റ്റേഷന്‍ ആക്രമിക്കുക, പോലീസിന് നേരെ കയ്യേറ്റം നടത്തുക, തങ്ങളുടെ അല്ലാത്ത മറ്റ് മതവിഭാഗങ്ങളെ ആക്രമിക്കുക എന്നതൊക്കെ കേരളം പോലെയൊരു സംസ്ഥാനത്ത് അംഗീകരിക്കാന്‍ കഴിയില്ല. മതസൗഹാര്‍ദ്ദം കാത്തുസൂക്ഷിക്കാന്‍ സര്‍ക്കാര്‍ എന്ത് വിട്ടുവീഴ്ച ചെയ്യാനും തയ്യാറാണ്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കുന്ന ജനകീയ സമരത്തെ അടിച്ചമര്‍ത്തുന്ന നയം സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല. അവരല്ലാത്ത മറ്റ് മതവിഭാഗങ്ങളുടെ വീടുകളും സ്ഥാപനങ്ങളും അക്രമിക്കപ്പെടുന്ന വളരെ അപകടകരമായ സ്ഥിതി വിശേഷം ഇന്നലെയുണ്ടായി.’- അദ്ദേഹം പറഞ്ഞു.
വിഴിഞ്ഞം സമരത്തെ സര്‍ക്കാര്‍ നേരിട്ടത് പക്വതയോടെയാണൈന്ന് തുറമുഖമന്ത്രി അഹമ്മദ് ദേവര്‍കോവില്‍. പലതവണ സര്‍ക്കാര്‍ സമരക്കാരുമായി ചര്‍ച്ച നടത്തിയതാണ്. ഓരോ തവണയും വ്യത്യസ്ത ആവശ്യങ്ങളാണ് ഉന്നയിച്ചുകൊണ്ടിരുന്നത്. അവര്‍ പ്രധാനമായും ഉന്നയിച്ച ഏഴില്‍ അഞ്ച് ആവശ്യങ്ങളും അംഗീകരിച്ചു കഴിഞ്ഞതാണെന്നും മന്ത്രി പറഞ്ഞു.സമരക്കാരുടെ ആറാമത്തെ ആവശ്യം സൗജന്യമണ്ണണ്ണവിതരണം നടത്തണമെന്നാണ്. അത് കേന്ദ്രസര്‍ക്കാര്‍ നല്‍കിയെങ്കില്‍ മാത്രമേ കൊടുക്കാന്‍ സാധിക്കുകയുള്ളൂ. ഏഴാമത്തെ ആവശ്യം പദ്ധതി നിര്‍ത്തിവെക്കണമെന്നാണ്. കേരളത്തിന്റെ സമഗ്രവികസനത്തിന് ഗുണകരമാകുന്ന വലിയൊരു പദ്ധതി കോടാനുകോടി രൂപ ചെലവഴിച്ചശേഷം നിര്‍ത്തിവെക്കണം എന്ന ആവശ്യം അംഗീകരിക്കാന്‍ കഴിയാത്തതാണ്. ഇതൊഴികെ ഏത് ആവശ്യവും ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും മന്ത്രി പറഞ്ഞു.