Crime
കൊച്ചി നഗരത്തിൽ പട്ടാപ്പകൽ യുവതിക്കുനേരെ കൊടും ക്രൂരത. ബൈക്കിലെത്തിയ ഇതര സംസ്ഥാന തൊഴിലാളിയായ ആൾ യുവതിയെ വെട്ടി

കൊച്ചി: നഗരത്തിൽ പട്ടാപ്പകൽ യുവതിക്കുനേരെ കൊടും ക്രൂരത. ബൈക്കിലെത്തിയ ഇതര സംസ്ഥാന തൊഴിലാളിയായ ആൾ യുവതിയുടെ കൈക്ക് വെട്ടുകയായിരുന്നു. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം.
നടന്നു പൊകുന്നതിനിടെയാണ് യുവതിക്കുനേരെ ആക്രമണം ഉണ്ടായത്. യുവതിയുടെ കൈക്ക് വെട്ടിയ ഇയാൾ അവിടെ നിന്നു രക്ഷപ്പെട്ടു. യുവതിയെ ഫാറൂഖ് എന്നയാളാണ് ആക്രമിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.
ബ്യൂട്ടി പാർലറിൽ ജോലി ചെയ്യുന്ന രണ്ട് യുവതികൾ നടന്നു പോകുന്നതിനിടെയാണ് സംഭവം. ഈ രണ്ട് യുവതികളിൽ ഒരാളുടെ മുൻ കാമുകനാണ് ഫാറൂഖെന്ന് പൊലീസ് നിഗമനം.
രണ്ട് മൂന്ന് തവണ യുവതിയെ വെട്ടാൻ ഫാറൂഖ് ശ്രമിച്ചതായി ദൃക്സാക്ഷികൾ പറഞ്ഞു. അപ്പോഴെല്ലാം കൂടെയുണ്ടായിരുന്ന യുവതി തടുക്കുകയായിരുന്നു. പിന്നീട് കഴുത്തിന് വെട്ടാൻ തുനിഞ്ഞപ്പോൾ യുവതി തടയാൻ ശ്രമിച്ചു. ഈ വെട്ട് കൈക്ക് മാറി കൊള്ളുകയായിരുന്നു.
ഇതിനു പിന്നാലെയാണ് വെട്ടാനുപയോഗിച്ച കത്തി സ്ഥലത്ത് ഉപേക്ഷിച്ചി ഇയാൾ രക്ഷപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ യുവതി ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്.