HEALTH
കോവിഡ് ബാധിച്ച യുവതി പ്രസവത്തെ തുടര്‍ന്നു മരിച്ചു; കുഞ്ഞ് വെന്റിലേറ്റററില്‍

കണ്ണൂര്‍ : കോവിഡ് ബാധിച്ച യുവതി പ്രസവത്തെ തുടര്‍ന്നു മരിച്ചു. കാസര്‍കോട് മുള്ളേരി സമീറ (36) ആണ് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്. ശ്വാസംമുട്ടലും മറ്റ് അസുഖങ്ങളെയും തുടര്‍ന്ന് ആഈ മാസം എട്ടിനു നടത്തിയ പരിരോധനയിലാണു ഇവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്.
തുടര്‍ന്നാണു പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. ഗുരുതരാവസ്ഥയിലായതിനെ തുടര്‍ന്ന് മാസം തികഞ്ഞില്ലെങ്കിലും അമ്മയുടെയും കുട്ടിയുടെയും ജീവന്‍ രക്ഷിക്കാന്‍ സിസേറിയന്‍ നടത്തി. എന്നാല്‍ സമീറ മരണപ്പെടുകയായിരുന്നു. കുട്ടി വെന്റിലേറ്ററിലാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു