Connect with us

NATIONAL

ഹിമാചല്‍ പ്രദേശിൽ ആ കനലും അണഞ്ഞു. സി.പി.എം നാലാം സ്ഥാനത്ത്

Published

on

choosechoose

സിംല :.ഹിമാചല്‍ പ്രദേശിൽ വിത്തിന് വെച്ച സീറ്റും സി.പി.എമ്മിന് നഷ്ടപ്പെട്ടു. ഹിമാചല്‍ സംസ്ഥാനം കോണ്‍ഗ്രസ് തിരിച്ചുപിടിച്ചപ്പോള്‍ സിപിഎമ്മിന്റെ ഏക സീറ്റും അവര്‍ കോൺഗ്രസ് പിടിച്ചെടുത്തു. സിറ്റിങ് സീറ്റില്‍ സിപിഎം സ്ഥാനാര്‍ഥി നാലാമതായി. സി.പി.എം. എം.എല്‍.എ. രാകേഷ് സിംഘ, കോണ്‍ഗ്രസിന്റെ കുല്‍ദീപ് സിങ് റാത്തോഡിനോടു പരാജയപ്പെട്ടു. ഠിയോഗ് മണ്ഡലത്തെയാണ് രാകേഷ് ഹിമാചല്‍ നിയമസഭയില്‍ പ്രതിനിധീകരിച്ചിരുന്നത്. കുല്‍ദീപിനും ബി.ജെ.പി. സ്ഥാനാര്‍ഥി അജയ് ശ്യാമിനും സ്വതന്ത്രസ്ഥാനാര്‍ഥി ഇന്ദു വര്‍മയ്ക്കും പിന്നില്‍ നാലാം സ്ഥാനത്തായി രാകേഷ് പിന്തള്ളപ്പെട്ടു.. പന്ത്രണ്ടായിരത്തോളം വോട്ടാണ് രാകേഷ് നേടിയത്.
2017 നിയമസഭാ തിരഞ്ഞെടുപ്പില്‍ സി.പി.എം. വിജയിച്ച ഏകമണ്ഡലമായിരുന്നു ഠിയോഗ്. ബി.ജെ.പിയുടെ രാകേഷ് വര്‍മയെയാണ് അന്ന് രാകേഷ് സിംഘ പരാജയപ്പെടുത്തിയത്. അന്ന് 25,000-ത്തോളം വോട്ടുകളാണ് അദ്ദേഹം നേടിയത്. 42.18 വോട്ട് വിഹിതം നേടിയ അദ്ദേഹം 1983 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ്‌ സഭയിലെത്തിയത്. അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍മുഖ്യമന്ത്രിയുമായിരുന്ന വീരഭദ്ര സിങ്ങിന്റെ സഹായം 2017-ലെ തിരഞ്ഞെടുപ്പില്‍ രാകേഷിന്റെ വിജയത്തില്‍ നിര്‍ണായകമായിരുന്നു.

Continue Reading