NATIONAL
ഗുജറാത്തിൽ ബി ജെ പി ആധിപത്യം ഉറപ്പിച്ചതോടെ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ തന്നെ രണ്ടാം തവണയും അധികാരത്തിലേറും.

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ അവസാന ഘട്ടത്തിലേയ്ക്ക് എത്തുമ്പോൾ . ഗുജറാത്തിൽ കോൺഗ്രസിനെ നിലംപരിശാക്കി 182ൽ 158 സീറ്റ് നേടിയാണ് ബി ജെ പി വിജയകുതിപ്പ് തുടരുന്നത്. കോൺഗ്രസിന് ആകെ ലഭിച്ചത് 16 സീറ്റുകൾ മാത്രം. വൻ മുന്നേറ്റമുണ്ടാക്കുമെന്ന് ഏറെ പ്രതീക്ഷ പുലർത്തിയ അരവിന്ദ് കേജ്‌രിവാളിന്റെ ആം ആദ്‌മി പാർട്ടിയ്ക്കും ഇരട്ടസംഖ്യയിൽ പോലും എത്താനായില്ല.
ഗുജറാത്ത് തിരഞ്ഞെടുപ്പ് ചരിത്രത്തിൽ ബി ജെ പി നേടുന്ന ഏറ്റവും വലിയ ഭൂരിപക്ഷമാകും 2022ലെ നിയമസഭാതിരഞ്ഞെടുപ്പിലേത് എന്ന് വ്യക്തമാക്കുന്നതാണ് റിപ്പോർട്ടുകൾ. 2017ൽ 99 സീറ്റുകൾ മാത്രം നേടിയ ബി ജെ പി അഞ്ച് വർഷങ്ങൾ പിന്നിടുമ്പോൾ 59 സീറ്റുകൾ കൂടുതൽ നേടിയാണ് ശക്തിപ്രകടിപ്പിച്ചിരിക്കുന്നത്. 55 ശതമാനം വോട്ട് വിഹിതവും ബി ജെ പിയിൽ തന്നെ എത്തിയിരിക്കുന്നു.
ഗുജറാത്തിൽ ബി ജെ പി ആധിപത്യം ഉറപ്പിച്ചതോടെ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ തന്നെ രണ്ടാം തവണയും സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറും. ഡിസംബർ 12നാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്നത്. ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവർ പങ്കെടുക്കും.