NATIONAL
ഖുശ്ബുവിനെ കോൺഗ്രസ് വക്താവ് സ്ഥാനത്ത് നിന്ന് നീക്കി. തൊട്ട് പിന്നാലെ രാജി കത്തും

ന്യൂഡൽഹി: കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേരുമെന്ന അഭ്യൂഹങ്ങൾക്കിടെ നടിയും കോൺഗ്രസ് വക്താവുമായ ഖുശ്ബു സുന്ദറിനെ എ.ഐ.സി.സി വക്താവ് സ്ഥാനത്ത് നിന്ന് കോൺഗ്രസ് നീക്കി. തൊട്ടുപിന്നാലെ രാജികത്ത് ഖുശ്ബു സോണിയഗാന്ധിക്ക് കൈമാറി. ഖുശ്‌ബു ബി.ജെ.പിയിൽ ഇന്ന് അംഗത്വമെടുക്കുമെന്ന് വിവരം. ഇന്ന് ഉച്ചയ്ക്ക് 12.30ന് ശേഷമാകും താരം ഡൽഹിയിൽ ബി.ജെ.പിയുടെ അംഗത്വം സ്വീകരിക്കുക. താരം കോൺഗ്രസ് പാർട്ടി വിടാൻ പോകുന്നു എന്ന തരത്തിലെ അഭ്യൂഹങ്ങൾ അടുത്തിടെ പരന്നിരുന്നു. എന്നാൽ ഈ വാർത്തകൾ നിഷേധിച്ച ഖുഷ്‌ബു താൻ പാർട്ടി വിടാൻ ഉദേശിച്ചിട്ടില്ല എന്നാണ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്.